ഐടി മേഖലയില്‍ അമേരിക്കന്‍ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ടെലി കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡോണാള്‍ഡ് ട്രംപ്
May 16, 2019, 11:40 IST
വാഷിങ്ടണ്‍: ഐടി മേഖലയില്‍ അമേരിക്കന്‍ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കമ്പനികളുടെ ടെലി കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് . ബുധനാഴ്ചയാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് ട്രംപ് ഇറക്കിയത് . വിദേശ ടെലികോം കമ്ബനികള്‍ യുഎസിലെ കമ്പനികളെയും വിവരസാങ്കേതിക വിദ്യയെയും അട്ടിമറിക്കാനുള്ള ശ്രമം നടത്തുകയാണെന്നും ഇദ്ദേഹം ആരോപിച്ചു.