Times Kerala

നിരോധിച്ച അശ്ലീല സൈറ്റുകള്‍ ലഭ്യമാക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങളുമായി കമ്പനികള്‍; പോൺ സൈറ്റുകൾ സന്ദർശിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും വൻ വർദ്ധനവ്

 
നിരോധിച്ച അശ്ലീല സൈറ്റുകള്‍ ലഭ്യമാക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങളുമായി കമ്പനികള്‍; പോൺ സൈറ്റുകൾ സന്ദർശിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും വൻ വർദ്ധനവ്

ആയിരത്തോളം പോൺ വെബ്‌സൈറ്റുകൾ രാജ്യത്ത് നിരോധിച്ചെങ്കിലും ഇവയുടെ പ്രവർത്തനം യാതൊരു തടസവും കൂടാതെ നടക്കുന്നു.നിരോധനത്തിന് ശേഷമുള്ള ദിവസങ്ങളിലാണ് കൂടുതല്‍ പേര്‍ പോണ്‍ സൈറ്റുകള്‍ പറത്താൻ തുടങ്ങിയതെന്നതാണ് വാസ്തവം. നിരോധനം നിലവില്‍ വന്നതോടെ നിരോധിക്കാത്ത 441 വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം കൂടിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിരോധിച്ച വെബ്‌സൈറ്റുകള്‍ നേരിട്ട് സന്ദര്‍ശിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഇവയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞിട്ടുമുണ്ട്. ഇതോടെയാണ്, നിരോധനം മറികടക്കാന്‍ വെബ്‌സൈറ്റുകളും പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ചിലര്‍ പുതിയ വെബ്‌സൈറ്റുകള്‍ തന്നെ അവതരിപ്പിപ്പിച്ചു. മറ്റു ചില വെബ്‌സൈറ്റുകള്‍ ഡൊമൈന്‍ നെയിം മാറ്റിയാണ് നിരോധനത്തെ മറികടക്കുന്നത്.com ല്‍ അവസാനിക്കുന്ന പല ഡൊമൈനുകളും .tv യിലേക്ക് ചുവട് മാറി. ഇതോടെ നിരോധനത്തെ മറികടക്കാന്‍ സാധിക്കുന്നതായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, സ്ത്രീകള്‍ അശ്ലീല സൈറ്റുകള്‍ കാണുന്ന കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം കേരളമാണെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ആന്ധ്രാ പ്രദേശാണ്. രാഷ്ട്ര തലസ്ഥാനമായ ദില്ലിയാണ് രണ്ടാം സ്ഥാനത്ത്. ഒരു സര്‍വ്വെയാണ് ഇക്കാര്യം പുറത്തുവിട്ടത്.രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഒരു മിനിട്ടില്‍ ഇന്ത്യയില്‍ 40,000 പേര്‍ പോണ്‍ സൈറ്റുകള്‍ കാണുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ടും. ഇന്ത്യയില്‍ ശരാശരി 9.30 മിനിട്ട് ഇത്തരം സൈറ്റുകള്‍ കാണുന്നുണ്ട്.അമേരിക്ക, ജര്‍മനി എന്നിവിടങ്ങളിലെ ഇന്റര്‍നെറ്റ് സ്ഥാപനങ്ങള്‍ പോണ്‍ഹബ് പോലുള്ള സൈറ്റുകളുമായി ചേര്‍ന്നാണ് സര്‍വ്വെ നടത്തിയത്.സ്മാര്‍ട്ട് ഫോണുകളുടേയും ലാപ്‌ടോപുകളുടേയും ആധിക്യമാണ് ഇതിന്റെ മുഖ്യകാരണമായി ചൂണ്ടിക്കാട്ടുന്നത്. പ്രായഭേദമന്യേ ആര്‍ക്കും സ്വകാര്യമായി എന്തും കാണാവുന്ന സാഹചര്യം ഇതോടെ സംജാതമായി. ആളുകള്‍ക്ക് അശ്ലീല സൈറ്റുകളാണ് ഏറെയും പ്രിയം.

Related Topics

Share this story