Times Kerala

വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; മുഖ്യപ്രതി പിടിയിൽ

 
വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; മുഖ്യപ്രതി പിടിയിൽ

കണ്ണൂര്‍: വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. തലശ്ശേരി സ്വദേശി വിപിനാണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടു പ്രതിയായ വടകര കല്ലാമല സ്വദേശി അരുണ്‍കുമാറിനെ നേരത്തെ ചോമ്പാല പൊലീസ് പിടികൂടിയിരുന്നു. കൊടുവള്ളി സ്വദേശിയുടെ പരാതിയില്‍ കഴിഞ്ഞയാഴ്ച അരുണ്‍കുമാര്‍ പിടിയിലായി.നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് കേസ്.തട്ടിപ്പുകാര്‍ പിടിയിലായതിന് പിന്നാലെ നിരവധിപേരാണ് പരാതിയുമായെത്തുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Related Topics

Share this story