ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള സ്പെഷ്യൽ രാജധാനി, മുംബൈയിൽനിന്നുള്ള സ്പെഷ്യൽ നേത്രാവതി എന്നീ വണ്ടികളുടെ സർവീസ് താത്കാലികമായി നിർത്തിവച്ചു. സെപ്റ്റംബർ 10 വരെയാണ് സർവീസുകൾ നിർത്തിവച്ചിരിക്കുന്നത്. നേരത്തെ, മഴകാരണം ഓഗസ്റ്റ് 20 വരെ സർവീസ് റദ്ദാക്കിയിരുന്നു. അത് മൂന്നാഴ്ചത്തേക്ക് നീട്ടാനാണ് തീരുമാനം. ഡൽഹിയിൽ നിന്നുള്ള മറ്റു രണ്ടു സ്പെഷ്യൽ ട്രെയിനുകൾ – മംഗളാ എക്സ്പ്രസ്, തുരന്തോ-കൊങ്കൺപാത ഒഴിവാക്കിയാണ് ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നത്. ഈ സർവീസുകൾക്ക് മുടക്കമുണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.
മഴ: രാജധാനി, നേത്രാവതി എക്സ്പ്രസുകൾ സെപ്റ്റംബർ 10 വരെ റദ്ദാക്കി
You might also like
Comments are closed.