Times Kerala

മൂവാറ്റുപുഴയിൽ ര​ണ്ട് വ​യ​സു​കാ​ര​ന്‍ കി​ണ​റി​ല്‍ വീ​ണ് മ​രി​ച്ചു

 
മൂവാറ്റുപുഴയിൽ ര​ണ്ട് വ​യ​സു​കാ​ര​ന്‍ കി​ണ​റി​ല്‍ വീ​ണ് മ​രി​ച്ചു

മൂ​വാ​റ്റു​പു​ഴ: വീടിന്റെ മു​റ്റ​ത്ത് നിന്ന് ക​ളി​ക്കു​ന്ന​തി​നി​ടെ ര​ണ്ട് വ​യ​സു​കാ​ര​ന്‍ കി​ണ​റി​ല്‍ വീ​ണ് മ​രി​ച്ചു. മൂ​വാ​റ്റു​പു​ഴ ഈ​സ്റ്റ് വാ​ഴ​പ്പി​ള്ളി പു​തു​ശേ​രി​യി​ല്‍ സി​ജോ​യു​ടെ മ​ക​ന്‍ എ​ബേ​ല്‍ (ര​ണ്ട്) ആ​ണ് മ​രി​ച്ച​ത്.​ഹോ​ദ​ര​നു​മൊ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന​തി​നി​ടെ എ​ബേ​ലി​ന്‍റെ ശ​ബ്ദം കേ​ള്‍​ക്കാ​തെ വ​ന്ന​തോ​ടെ വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന മാ​താ​വ് അന്വേഷിച്ചപ്പോഴാണ് കുഞ്ഞു കി​ണ​റി​ല്‍ വീ​ണു കി​ട​ക്കു​ന്ന​തായി കണ്ടത്. മാതാവിന്റെ നിലവിളി കേട്ട്  ഓ​ടി​യെ​ത്തി​യ അ​യ​ല്‍​വാ​സി​ക​ള്‍ കിണറ്റിലിറങ്ങി കുഞ്ഞിനെയെടുത്ത് സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related Topics

Share this story