Times Kerala

കുമ്പള കൊലപാതകം; പ്രതിയുടെ രണ്ടു സുഹൃത്തുക്കൾ തൂങ്ങി മരിച്ച നിലയിൽ; ദുരൂഹത

 
കുമ്പള കൊലപാതകം; പ്രതിയുടെ രണ്ടു സുഹൃത്തുക്കൾ തൂങ്ങി മരിച്ച നിലയിൽ; ദുരൂഹത

കാസർകോട്: കാസർകോട് കുമ്പളയിൽ രണ്ട് യുവാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമ്പള ശാന്തിപ്പള്ളം സ്വദേശികളായ റോഷൻ (21), മണി (19) എന്നിവരെയാണ് റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുമ്പളയിൽ യുവാവിനെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീകുമാറിൻ്റെ സുഹൃത്തുക്കളാണ് മരിച്ച രണ്ടു പേരും. അതേസമയം, ഇവര്‍ക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

നായ്ക്കാപ്പ് സ്വദേശി ഹരീഷിനെ തിങ്കളാഴ്ച അർധരാത്രിയിലാണ് വെട്ടിക്കൊന്നത്. കേസിലെ മുഖ്യപ്രതിയായ ശാന്തിപ്പള്ളത്തെ ശ്രീകുമാറിന്റെ സുഹൃത്തുക്കളാണിവരെന്ന് പോലീസ് പറഞ്ഞു. മിൽ ഉടമയുടെ ഡ്രൈവറാണ് ശ്രീകുമാർ. ശ്രീകുമാറിനെ ചൊവ്വാഴ്ച രാത്രി വൈകി പോലീസ് കസ്റ്റഡിയിലടുത്തു. വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന.

Related Topics

Share this story