Times Kerala

മന്ത്രി ജലീലിന് കുരുക്ക്; രണ്ടുവര്‍ഷമായി നയതന്ത്ര പാഴ്‌സലുകള്‍ക്ക് അനുമതി നല്‍കിയില്ലെന്ന് പ്രോട്ടോകോള്‍ ഓഫീസര്‍

 
മന്ത്രി ജലീലിന് കുരുക്ക്; രണ്ടുവര്‍ഷമായി നയതന്ത്ര പാഴ്‌സലുകള്‍ക്ക് അനുമതി നല്‍കിയില്ലെന്ന് പ്രോട്ടോകോള്‍ ഓഫീസര്‍

തിരുവനന്തപുരം: മന്ത്രി ജലീലിന് കുരുക്ക്, നയതന്ത്ര പാഴ്‌സലിലൂടെ മതഗ്രന്ഥമാണ് എത്തിയതെന്ന മന്ത്രിയുടെ വാദം പൊളിയുന്നു.രണ്ടുവര്‍ഷമായി നയതന്ത്ര പാഴ്‌സലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ ഓഫീസര്‍ ബി. സുനില്‍കുമാര്‍ സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് നൽകിയിരിക്കുന്ന മറുപടി. ഇതോടെയാണ് മന്ത്രി രാഷ്ട്രീയമായി പ്രതിസന്ധിയിലാക്കുന്നത്.സംസ്ഥാനത്ത് വരുന്ന നയതന്ത്ര പാഴ്‌സലുകള്‍ക്ക് അനുമതി നല്‍കുന്നത് പ്രോട്ടോകോള്‍ ഓഫീസറാണ്. ഇദ്ദേഹത്തിന്റെ സമ്മതപത്രം ഹാജരാക്കിയാല്‍ മാത്രമെ പാഴ്‌സല്‍ വിട്ടുനല്‍കൂ. പാഴ്‌സല്‍ വിട്ടു നല്‍കിയതായി അറിയിച്ച് പ്രോട്ടോകോള്‍ ഓഫീസര്‍ക്കും കത്തു നല്‍കും. എന്‍ഐഎയ്ക്ക് ഉടന്‍ തന്നെ മറുപടി നല്‍കുമെന്നും പ്രോട്ടോകോള്‍ ഓഫീസര്‍ അറിയിച്ചു.

Related Topics

Share this story