Times Kerala

ബോളിവുഡ് സംവിധായകനും നടനുമായ നിഷികാന്ത് കാമത്ത് ഗുരുതരാവസ്ഥയില്‍

 
ബോളിവുഡ് സംവിധായകനും നടനുമായ നിഷികാന്ത് കാമത്ത് ഗുരുതരാവസ്ഥയില്‍

ഹൈദരാബാദ്: ബോളിവുഡ് സംവിധായകനും നടനുമായ നിഷികാന്ത് കാമത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ.കരള്‍ രോഗത്തെ തുടര്‍ന്നു ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ നില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്‌. ഇതിനിടെ നിഷികാന്ത് അന്തരിച്ചു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തിലാണെന്നും മരണവാര്‍ത്ത ശരിയല്ലെന്നും നടന്‍ റിതീഷ് ദേശ്മുഖ്‌ ട്വീറ്റ് ചെയ്തു.

Related Topics

Share this story