Times Kerala

കോഴിക്കോട് മൂന്നരവയസ്സുകാരന് പരിക്കേറ്റത് ബൈക്ക് അപകടത്തില്‍

 
കോഴിക്കോട് മൂന്നരവയസ്സുകാരന് പരിക്കേറ്റത് ബൈക്ക് അപകടത്തില്‍

കോഴിക്കോട്: കോഴിക്കോട് മൂന്നരവയസ്സുകാരന് പരിക്കേറ്റത് ബൈക്ക് അപകടത്തില്‍ തന്നെയെന്ന് സ്ഥിരീകരണം. പരിക്കേറ്റത് അപകടത്തിലാണെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി.കുട്ടിയുടെ അമ്മ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. കുട്ടിയെ ഇവര്‍ ഉപദ്രവിച്ചെന്ന് അച്ഛന്‍റെ ബന്ധുക്കളും ആരോപിക്കുന്നു. അപകടം പറ്റിയതാണെന്നും അങ്ങനെയാണ് കുട്ടിക്ക് പരിക്ക് പറ്റിയതെന്നുമാണ് കുട്ടിയുടെ അമ്മയുടെയും കാമുകന്‍റെയും മൊഴി. മുഖത്തിന്‍റെ ഒരു വശത്തും, മൂക്കിലും, കയ്യിലും കാലിലുമായാണ് പരിക്ക്.

Related Topics

Share this story