Times Kerala

അസാധ്യ മെയ്‌വഴക്കമെന്ന് സോഷ്യൽ മീഡിയ; വാമിഖ ഖബ്ബിയുടെ ഡാന്‍സ് വീഡിയോ വൈറൽ

 
അസാധ്യ മെയ്‌വഴക്കമെന്ന് സോഷ്യൽ മീഡിയ; വാമിഖ ഖബ്ബിയുടെ ഡാന്‍സ് വീഡിയോ വൈറൽ

ഗോദ എന്ന ബേസില്‍ ജോസഫ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് പഞ്ചാബി സുന്ദരി വാമിഖ ഖബ്ബി. ചിത്രത്തിൽ അതിഥി സിംഗ് എന്ന ഗുസ്തിക്കാരിയായ പെണ്‍കുട്ടിയുടെ റോളാണ് വാമിഖ അവതരിപ്പിച്ചത്. പിന്നീട് പൃഥ്വിരാജിനൊപ്പം നയനിലും വമിഖ അഭിനയിച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ താരം സജീവമാണ്. ഈ കൊവിഡ് കാലഘട്ടത്തില്‍ ഫോട്ടോഷൂട്ട് തിരക്കിലാണ് വാമിഖ. ഇപ്പോള്‍ ഇതാ അതിമനോഹരമായ ഒരു ഡാന്‍സ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വാമിഖ. കറുത്ത ഷോര്‍ട്‌സും ടോപ്പും ജാക്കറ്റും അണിഞ്ഞ വാമിഖ ഇംഗ്ലീഷ് ഗാനത്തിനാണ് ചുവട് വെച്ചിരിക്കുന്നത്. അതി ചടുലമാണ് വാമിഖയുടെ ഓരോ ചുവടും. കുറേക്കൂടി മികച്ച രീതിയില്‍ ചെയ്യാമായിരുന്നു എന്ന് താരം വീഡിയോയോടൊപ്പം കുറിച്ചിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ ശരീരഭാരം കുറയ്ക്കാനായതിന്‍റെ സന്തോഷവും ഡാന്‍സ് വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ വാമിഖ പ്രകടിപ്പിച്ചിട്ടുണ്ട്. പത്തര ലക്ഷം ഫോളോവേഴ്‌സ് ഉള്ള ഇന്‍സ്റ്റാഗ്രാം പേജാണ് വാമിഖയുടേത്. അതേസമയം താരത്തിൻറെ അസാധ്യ മെയ്‌വഴക്കത്തെ പുകഴ്തിത്തി നിരവധി ആരാധകരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

Related Topics

Share this story