Times Kerala

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സ്ഥിതി രൂക്ഷം; 217 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

 
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സ്ഥിതി രൂക്ഷം; 217 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു. വിചാരണ തടവുകാരനായ മണികണ്ഠന്‍ (72) ആണ് മരിച്ചത്. നാലു ദിവസം മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിപ്പിച്ചത്.അതേസമയം,, മണികണ്ഠന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ തടവുകാരിലും ജയില്‍ ജീവനക്കാരിലും നടത്തിയ പരിശോധനയില്‍ 217 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ പൂജപ്പുര ജയിലില്‍ തന്നെ ഒരുക്കിയിരിക്കുന്ന പ്രത്യേക ചികിത്സാ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് പത്ത് കൊവിഡ് മരണങ്ങൾ. തിരുവനന്തപുരം, വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട, കാസർഗോഡ്, തൃശൂർ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് മാത്രം നാല് മരണം റിപ്പോർട്ട് ചെയ്തു. വെട്ടൂർ സ്വദേശി മഹദ് (48), ചിറയിൽകീഴ് സ്വദേശി രമാദേവി (68), പടനിലം സ്വദേശി കമലമ്മ (85), തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ വിചാരണ തടവുകാരൻ മണികണ്ഠൻ (72) എന്നിവരാണ് മരിച്ചത്. വയനാട് വാളാട് സ്വദേശി ആലിയാണ് മരിച്ചത്, 73 വയസായിരുന്നു. കണ്ണൂരിൽ കെ.കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനാണ് മരിച്ചത്. ആലപ്പുഴയിൽ പത്തിയൂർ സ്വദേശി സദാനന്ദൻ (63)ആണ് മരിച്ചത്. പത്തനംതിട്ടയിൽ കോന്നി സ്വദേശി ഷെബർബാ(48)നും കൊവിഡ് ബാധിച്ച് മരിച്ചു. കാസർഗോഡ് സ്വദേശി മോഹനൻ (71), തൃശൂർ സ്വദേശി ശാരദ (70) എന്നിവരും കൊവിഡ് ബാധിച്ച് മരിച്ചു.

Related Topics

Share this story