Times Kerala

ചരിത്രത്തിൽ ഇത് ആദ്യം.! നയാഗ്ര വെള്ളച്ചാട്ടത്തിൽ ഇന്ത്യൻ പതാക തെളിഞ്ഞു (വീഡിയോ)

 
ചരിത്രത്തിൽ ഇത് ആദ്യം.! നയാഗ്ര വെള്ളച്ചാട്ടത്തിൽ ഇന്ത്യൻ പതാക തെളിഞ്ഞു (വീഡിയോ)

നയാഗ്ര വെള്ളച്ചാട്ടത്തിൽ ഇന്ത്യൻ പതാക തെളിയിച്ചു. ചരിത്രത്തിൽ ഇത് ആദ്യമായാണ് ഇന്ത്യൻ ദേശീയ പതാക നയാഗ്രയിൽ തെളിയുന്നത്. ഇന്ത്യൻ സ്വാതന്ത്യ ദിനമായ ഓഗസ്റ്റ് 15ന് വൈകിട്ടോട്ടെയായിരുന്നു ഇന്ത്യയോടുള്ള ആദരസൂചകമായി വെള്ളച്ചാട്ടത്തിൽ ദേശീയ പതാക തെളിഞ്ഞത്.ഒട്ടാവയിലെ ഇന്ത്യൻ സ്ഥാനപതിയുടെ ഓഫീസിലും ടൊറന്‍റോയിലെയും വാൻകൂവറിലെയും കോൺസുലേറ്റുകളിലും ത്രിവർണ പതാക ഉയർത്തി. കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്‍റോയിലെ 553 മീറ്റർ ഉയരമുള്ള സിഎൻ ടവറും സിറ്റിഹാളും ത്രിവർണമണിഞ്ഞു. ഈ ആഴ്ച അവസാനിക്കുന്നതുവരെ ഈ മനോഹര ദൃശ്യം കണ്ടാസ്വദിക്കാനാകും.

Related Topics

Share this story