Times Kerala

ബംഗാളില്‍ ബോട്ടപകടം; മൂന്ന് പേരെ കാണാതായി

 
ബംഗാളില്‍ ബോട്ടപകടം; മൂന്ന് പേരെ കാണാതായി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് ബംഗാള്‍ ഉള്‍ക്കടലില്‍ വച്ച് അപകടത്തില്‍പ്പെട്ടത്.15 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. മറ്റ് ബോട്ടുകളിലെത്തിയ മത്സ്യത്തൊഴിലാളികളാണ് 12 പേരെ രക്ഷപ്പെടുത്തിയത്.

Related Topics

Share this story