Times Kerala

ശിവശങ്കർ സംശയനിഴലിൽ തന്നെ; എൻഫോർസെമെന്റ് വീണ്ടും ചോദ്യം ചെയ്യും

 
ശിവശങ്കർ സംശയനിഴലിൽ തന്നെ; എൻഫോർസെമെന്റ് വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി നടത്തിയ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഇപ്പോഴും സംശയനിഴലിൽ തന്നെ. കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ എൻഫോർസെമെന്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. അഞ്ചുമണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ശേഷം വീണ്ടും ഹാജരാകണം എന്ന ഉപാധിയോടെയാണ് ഇദ്ദേഹത്തെ അന്വേഷണസംഘം വിട്ടയച്ചത്. കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. പ്രധാനമായും സ്വപ്നയുടെ ലോക്കറിൽ നിന്നും കണ്ടെടുത്ത സ്വർണത്തിനെക്കുറിച്ചും പണത്തെക്കുറിച്ചുമാണ് എൻഫോർസെമെന്റ് അന്വേഷിക്കുന്നത്. ലോക്കർ എടുക്കുന്നതിന് ശിവശങ്കർ സഹായിച്ചിരുന്നു എന്നു സ്വപ്നയുടെ നേരത്തെയുള്ള മൊഴിയിൽ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ലോക്കറിലെ പണം ലൈഫ് പദ്ധതിയുടെ ഭാഗമായി കമ്മീഷൻ കിട്ടിയതാണ് എന്നും സ്വപ്‍ന വെളിപ്പെടുത്തിയിരുന്നു. ഇതിനാൽത്തന്നെ ഈ പണവുമായി ശിവശങ്കറിന് ഏതെങ്കിലുംവിധ ബന്ധം ഉണ്ടോ എന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

Related Topics

Share this story