Times Kerala

ഗ്ലാമറസ് ലുക്കില്‍ മീര നന്ദന്‍; സരാ സരായുടെ കവര്‍ സോങ് വൈറൽ

 
ഗ്ലാമറസ് ലുക്കില്‍ മീര നന്ദന്‍; സരാ സരായുടെ കവര്‍ സോങ് വൈറൽ

2008ൽ പുറത്തിറങ്ങിയ ലാൽ ജോസിന്റെ മുല്ല എന്ന സിനിമയിൽ നായികയായെത്തി പിന്നീട് മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ താരമായിരുന്നു മീര നന്ദൻ. മലയാളം കൂടാതെ പല അന്യ ഭാഷ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.സോഷ്യല്‍ മീഡിയയില്‍ തന്റെ ഫോട്ടോഷൂട്ടുകളും ചിത്രങ്ങളും മീര പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് മീര. സരാ സരായുടെ കവര്‍ സോങ്ങുമായാണ് മീര എത്തിയിരിക്കുന്നത്. യുഎഇയില്‍ ചിത്രീകരിച്ചിരിക്കുന്ന വീഡിയോയില്‍ ഗ്ലാമറസായാണ് മീര എത്തുന്നത്. വീഡിയോ ശ്രദ്ധ നേടുകയാണ്.

Related Topics

Share this story