മനാമ: ബഹ്‌റൈനിലെ താമസ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ അഞ്ച് മലയാളികളില്‍ രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. തൃശൂര്‍ ചെന്ത്രാപിന്നി വെളമ്പത്ത് അശോകന്റെ മകന്‍ രജീബ് (39), വെളമ്പത്ത് സരസന്റെ മകന്‍ ജില്‍സു (31) എന്നിവരാണ് മരിച്ചത്. ബഹ്‌റൈനില്‍ റിഫ പ്രവിശ്യയില്‍ ഹാജിയാത്തില്‍ ന്യൂ സണ്‍ലൈറ്റ് ഗാരേജിലെ ജീവവനക്കാരാണ് മൂന്നുപേര്‍. മറ്റ് രണ്ട് പേര്‍ ഇവരുടെ സുഹൃത്തുക്കളാണ്. ശനിയാഴ്ച രാവിലെ ഇവരുടെ വര്‍ക് ഷോപ്പ് തുറക്കാത്തതിനാല്‍ അന്വേഷിച്ച് എത്തിയവരാണ് ഗാരേജിനോട് ചേര്‍ന്നുള്ള താമസ സ്ഥലത്ത് ഇബോധാവസ്ഥയില്‍ ഇവരെ കണ്ടെത്തിയത്.തുടർന്ന് പോലീസ് എത്തി എല്ലാവരെയും ആശുപത്രിയിലാക്കി. അതിനിടെയാണ് രണ്ടുപേര്‍ മരണപ്പെട്ടത്. ഇവരുടെ കുടുംബം നാട്ടിലാണ്. അപകട കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
You might also like
Comments are closed.