Times Kerala

ധോണിക്ക് പിന്നാലെ റെയ്‌നയും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

 
ധോണിക്ക് പിന്നാലെ റെയ്‌നയും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

മുംബൈ: സുരേഷ് റെയ്‌ന രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. മഹേന്ദ്ര സിങ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് മിനിട്ടുകൾക്ക് പിന്നാലെയാണ് ക്രിക്കറ്റില്‍ നിന്നും വിടവാങ്ങുന്ന കാര്യം റെയ്‌നയും ആരാധകരെ അറിയിച്ചത്.

‘ധോണിക്കൊപ്പം ഇത്രയും കാലം കളിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം. അഭിമാനത്തോടെ ധോണിക്കൊപ്പം മടങ്ങുന്നു. ഇന്ത്യയ്ക്ക് നന്ദി. ജയ്ഹിന്ദ്’, എന്നാണ് വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് സുരേഷ് റെയ്‌ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Related Topics

Share this story