Times Kerala

20 വർഷത്തിനിടെ ആദ്യമായി ദന്തേവാഡയിലും ത്രിവർണ പതാക ഉയർന്നു

 
20 വർഷത്തിനിടെ ആദ്യമായി ദന്തേവാഡയിലും ത്രിവർണ പതാക ഉയർന്നു

റായ്‌പൂർ: 20 വർഷത്തിനിടെ ആദ്യമായി ദന്തേവാഡയിലും ത്രിവർണ പതാക ഉയർന്നു.രാജ്യം 74-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ചത്തീസ്‌ഗഡിലെ നക്‌സൽ സജീവ പ്രദേശമായ ദന്തേവാഡയിൽ നക്‌സലുകൾ സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിക്കുകയും പകരം കറുത്ത പതാകകൾ ഉയർത്തുകയുമാണ് ചെയ്‌തിരുന്നത്. എന്നാൽ ഇത്തവണ മർജൂമിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും 300ഓളം പേർ മഴയെ അവഗണിച്ച് ത്രിവർണ പതാക ഉയർത്തുകയായിരുന്നു. സുരക്ഷാ സേന ഉദ്യോഗസ്ഥർ, വനിതാ കമാൻഡോകൾ, കീഴടങ്ങിയ നക്‌ലുകൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Topics

Share this story