Times Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് 4000 രൂപ ബോണസ്; 2750 രൂപവരെ ഉത്സവബത്ത; അഡ്വാന്‍സായി 15000 രൂപ

 
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് 4000 രൂപ ബോണസ്; 2750 രൂപവരെ ഉത്സവബത്ത; അഡ്വാന്‍സായി 15000 രൂപ

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉല്‍സവബത്തയും അനുവദിച്ച്സർക്കാർ ഉത്തരവ്ഇറക്കി . ഇതനുസരിച്ചു 27,000 രൂപയില്‍ താഴെ ശമ്പളമുള്ളവര്‍ക്ക് 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2750 രൂപ ഉള്‍സവബത നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു. ഓണം അ‍ഡ്വാന്‍സായി എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 15000 രൂപ അനുവദിക്കും. ഈ തുക അഞ്ച് തുല്യ മാസ ഗഡുക്കളായി ഒക്ടോബര്‍ മാസം മുതലുള്ള ശമ്പളത്തില്‍നിന്ന് തിരിച്ചുപിടിക്കും.

Related Topics

Share this story