Times Kerala

ആലപ്പുഴയില്‍ നിയമം ലംഘിച്ച്‌ മത്സ്യബന്ധനം നടത്തിയ ബോട്ട് പിടികൂടി

 
ആലപ്പുഴയില്‍ നിയമം ലംഘിച്ച്‌ മത്സ്യബന്ധനം നടത്തിയ ബോട്ട് പിടികൂടി

ആലപ്പുഴ: ആലപ്പുഴയില്‍ നിയമം ലംഘിച്ച്‌ മത്സ്യബന്ധനം നടത്തിയ ബോട്ട് പിടികൂടി. പീറ്റര്‍ എമേഴ്‌സണിന്റെ ഉടമസ്ഥതയിലുള്ള എറണാകുളം രജിസ്‌ട്രേഷനോടുകൂടിയ യാസീന്‍ എന്ന ബോട്ട് ഫിഷറീസ് വകുപ്പ് പിടികൂടിയത്. ദൂരപരിധി ലംഘിച്ച്‌ കരവലി, മത്സ്യബന്ധനം നടത്തിയതിനാണ് ബോട്ട് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം വളരെ ആസൂത്രിതമായി നടന്ന പട്രോളിംഗിലാണ് അര്‍ത്തുങ്കല്‍ ഭാഗത്ത് കരയോട് ചേര്‍ന്ന് അനധികൃതമായി മത്സ്യബന്ധനം നടത്തിയിരുന്ന ബോട്ട് കസ്റ്റഡിയിലെടുത്തത്.

Related Topics

Share this story