Times Kerala

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്ന മകള്‍ക്ക് മുന്നില്‍ അമ്മയെ കൊന്ന് മുന്‍ കാമുകന്‍

 
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്ന മകള്‍ക്ക് മുന്നില്‍ അമ്മയെ കൊന്ന് മുന്‍ കാമുകന്‍

ടെല്ലഹസി: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്ന മകള്‍ക്ക് മുന്നില്‍ അമ്മയെ മുന്‍കാമുകന്‍ വെടിവച്ചു കൊന്നു . യുഎസ് സംസ്ഥാനമായ ഫ്‌ലോറിഡയിലാണ് ദാരുണസംഭവം നടന്നത്. 10 വയസുകാരിയായ പെൺകുട്ടിയുടെ അമ്മ മാരിബല്‍ റൊസാഡോ മൊറേല്‍സിനെ (32) മുന്‍ കാമുകന്‍ ഡോണള്‍ഡ് ജെ. വില്യംസ് (27) ആണ് വെടിയുതിർത്ത കൊലപ്പെടുത്തിയത്.മകൾ സൂം ആപ്ലിക്കേഷനിലൂടെ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്നു. അപ്പോഴാണ് അമ്മയും മുന്‍ കാമുകനും തമ്മില്‍ വാക്കേറ്റം നടന്നത്. സംഭവം കുട്ടിയുടെ അധ്യാപികയുടെയും ശ്രദ്ധയിൽ പെട്ടിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ കുട്ടി തന്റെ കൈകള്‍ ചെവിയില്‍ ചേര്‍ത്തു അടച്ചുപിടിക്കുന്നതാണ് അധ്യാപിക കണ്ടത്. തൊട്ടുപിന്നാലെ സ്‌ക്രീന്‍ ഇരുണ്ടുപോകുകയും ചെയ്തു. നിരവധിത്തവണ ഡോണള്‍ഡ് വെടിയുതിര്‍ത്തു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാരിബല്‍ മരണമടഞ്ഞു. ഡോണള്‍ഡിനെ ഒരു മണിക്കൂറിനുള്ളില്‍ത്തന്നെ കസ്റ്റഡിയില്‍ എടുത്തു.

Related Topics

Share this story