Times Kerala

ഹോം വര്‍ക്ക് ചെയ്യാത്തതിന് അമ്മ വഴക്കുപറഞ്ഞു; ആറാം ക്ലാസ് വിദ്യാര്‍ത്ഥി വീടുവിട്ടിറങ്ങി; മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് കാട്ടില്‍ നിന്ന്

 
ഹോം വര്‍ക്ക് ചെയ്യാത്തതിന് അമ്മ വഴക്കുപറഞ്ഞു; ആറാം ക്ലാസ് വിദ്യാര്‍ത്ഥി വീടുവിട്ടിറങ്ങി; മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് കാട്ടില്‍ നിന്ന്

കോതമംഗലം : അമ്മ ഹോം വർക്ക് ചെയ്യാൻ പറഞ്ഞതിന്റെ ദേഷ്യത്തിന് പതിനൊന്നുകാരൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഉച്ചമുതൽ കാണാതായ കുട്ടിയെ രാത്രിയോടെ ആറു കിലോമീറ്റർ അകലെയുള്ള കാട്ടിൽ നിന്നും കണ്ടെത്തി. ഇടുക്കി ജില്ലയിലെ ചേലച്ചുവടിനു സമീപം കീരിത്തോട് ഭാഗത്താണ് കുട്ടിയുടെ വീട്.ഇന്നലെ വൈകുന്നേരം മൂന്നരയോടെ കുട്ടിയോട് ഹോം വര്‍ക്ക് ചെയ്യാന്‍ നിര്‍ദേശിച്ച് വീട്ടുജോലികള്‍ ചെയ്യുകയായിരുന്ന മാതാവ് അല്‍പ്പം കഴിഞ്ഞ് നോക്കിയപ്പോള്‍ കുട്ടിയെ വീട്ടില്‍ കണ്ടില്ല.വീട്ടുകാർ പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസും വനപാലകരും അഗ്‌നിരക്ഷാസേനയും പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും അടങ്ങിയ സംഘം കാട്ടിലേക്ക് തെരച്ചില്‍ വ്യാപിപ്പിക്കുകയായിരുന്നു. ഉച്ചത്തില്‍ കുട്ടിയുടെ പേര് വിളിച്ചു കൊണ്ടാണ് കാട്ടില്‍ തെരഞ്ഞത്. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ നഗരമ്പാറ സ്റ്റേഷന്‍പരിധിയില്‍ ആറാം കൂപ്പിന് സമീപം പാംബ്ല തേക്കും പ്ലാന്റേഷനില്‍ തെരയുന്നതിനിടെ കുട്ടി വിളി കേട്ടു. ഇവിടെയുണ്ടെന്ന് കുട്ടിയുടെ മറുപടി കേട്ടതോടെ ആ ഭാഗത്ത് നടത്തിയ അന്വേഷണത്തിലാണ് പാറപ്പുറത്ത് അള്ളിപ്പിടിച്ചിരിക്കുന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്.

Related Topics

Share this story