Times Kerala

ഈ കണ്ണീർ ക്കാലത്തിലും തെറി ഛർദ്ദിക്കുന്ന ഇത്തരക്കാർക്ക് കുറവൊന്നുമില്ല .തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച് ഇതേ രീതിയിൽ മറുപടി പറയുന്നില്ല; അശ്ലീല കമന്റിന് മറുപടിയുമായി നടി സുരഭി ലക്ഷ്മി

 
ഈ കണ്ണീർ ക്കാലത്തിലും തെറി ഛർദ്ദിക്കുന്ന  ഇത്തരക്കാർക്ക് കുറവൊന്നുമില്ല .തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച് ഇതേ രീതിയിൽ മറുപടി പറയുന്നില്ല; അശ്ലീല കമന്റിന് മറുപടിയുമായി നടി സുരഭി ലക്ഷ്മി

അശ്ലീല കമന്റിട്ടയാൾക്ക് ചുട്ടമറുപടിയുമായി നടി സുരഭി ലക്ഷ്മി. യുവാവിന്റെ ഫോട്ടോയും കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും അടക്കം പങ്കുവച്ചാണ് സുരഭിയുടെ പോസ്റ്റ്.കഴിഞ്ഞ ദിവസം തന്റെ സുഹ‌ൃത്തിന്റെ പുതിയ സംരംഭത്തെക്കുറിച്ച് പരിചയപ്പെടുത്താൻ താരം ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിന് താഴെയാണ് താരത്തെ തെറിപറഞ്ഞുകൊണ്ട് കമന്റിട്ടത്. ഇതിന്റെ സ്ക്രീൻ ഷോട്ടും പോസ്റ്റ് ചെയ്ത ആളുടെ ഫോട്ടോയും ഉൾപ്പെടുത്തിക്കൊണ്ടാണ് താരം കുറിപ്പ് പങ്കുവെച്ചത്.

സുരഭീ ലക്ഷ്മിയുടെ കുറിപ്പ്

ഇരുണ്ട കോവിഡ് കാലമാണിത് … ഓരോ നാണയത്തുട്ടുകൾ പോലും കൂട്ടി വച്ച് എല്ലാവരും അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് . ഒറ്റയ്ക്കൊരു ചെറിയ ബിസിനസ് പടുത്തുയർത്തി വെള്ളപാച്ചിലിലെ കച്ചിത്തുരുമ്പ് പോലെ അതിൽ പിടിച്ച് കയറാനും ഒപ്പമുള്ളവരെ പിടിച്ച് കയറ്റാനും ചോര നീരാക്കി പണിയെടുക്കുന്ന എൻ്റെ ഒരു സുഹൃത്താണ് രേഷ്മാ ലക്ഷ്മി, 3DRRAYMASK എന്ന പേരിൽ അവൾ തുടങ്ങിയ സംരംഭത്തിന് ഒപ്പം നിൽക്കാൻ ഞാനിട്ട പോസ്റ്റിന് താഴെ വന്ന് വെറുതെ തെറി പറഞ്ഞ് പോകുന്നു ചിലർ .
അറപ്പുണ്ടാക്കുന്ന വൃത്തികേടിൽ മാത്രം ഞുളയ്ക്കുന്ന ചില കൃമികൾ . ഈ കണ്ണീർ ക്കാലത്തിലും തെറി ഛർദ്ദിക്കുന്ന ഇത്തരക്കാർക്ക് കുറവൊന്നുമില്ല .തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച് ഇതേ രീതിയിൽ മറുപടി പറയുന്നില്ല .എന്നാലും ഒരുത്തൻ്റെ പോസ്റ്റ് ഇവിടെ ഇടുന്നു. ഇവൻ്റെ ഒപ്പമുള്ളവരെ ഇവനെ തിരുത്തുക .
ഈ കോവിഡ് കാലത്തെങ്കിലും കൂറ യാകാതിരിക്കാൻ

Related Topics

Share this story