Times Kerala

കൊവിഡ് ബാധിതനെന്ന് സംശയം, പിപിഇ കിറ്റ് ധരിച്ച് ആശുപത്രിയിലെത്തിച്ച് താരമായി യുവനേതാവ്

 
കൊവിഡ് ബാധിതനെന്ന് സംശയം, പിപിഇ കിറ്റ് ധരിച്ച് ആശുപത്രിയിലെത്തിച്ച് താരമായി യുവനേതാവ്

കൊല്‍ക്കത്ത: കോവിഡ് ബാധിതനെന്ന് സംശയിക്കുന്ന ആളെ പിപിഇ കിറ്റ് ധരിച്ച് ബൈക്കില്‍ ആശുപത്രിയിലെത്തിച്ച് താരമായിരിക്കുകയാണ് യുവ നേതാവ്. ബംഗാളിലെ ജാര്‍ഗ്രാം ജില്ലയിലെ തൃണമൂല്‍ കോൺഗ്രസ് നേതാവാണ് പിപിഇ കിറ്റ് ധരിച്ചുകൊണ്ട് മറുനാടന്‍ തൊഴിലാളിയെ ആശുപത്രിയിലെത്തിച്ചത്. വബൈക്ക് കടംവാങ്ങിയാണ് ഇദ്ദേഹം രോഗിയെന്ന് സംശയിക്കുന്നയാളെ ആശുപത്രിയില്‍ എത്തിച്ചത്. മറുനാടന്‍ തൊഴിലാളിയായ അമല്‍ ബാരിക്ക് (43) അടുത്തിടെയാണ് സ്വദേശമായ സിജുവ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ വന്നതിനു പിന്നാലെ ഇയാള്‍ക്ക് കടുത്ത പനി അനുഭവപ്പെടുകയായിരുന്നു.ആശുപത്രിയിലെത്തിക്കാനാണെങ്കില്‍ ആംബുലന്‍സൊന്നും ലഭിച്ചതുമില്ല. ഇതിനിടെ സംഭവം അറിഞ്ഞ തൃണമൂല്‍ യുവജന വിഭാഗത്തിന്റെ ഗോപിബല്ലവ്പുരിലെ നേതാവ് സത്യകം പട്‌നായിക് ആണ് ഇദ്ദേഹത്തെ പിപിഇ കിറ്റ് ധരിച്ച് കടമെടുത്ത ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച് താരമായിരിക്കുന്നത്. ബൈക്കുമായി ഇദ്ദേഹം ബാരിക്കിന്റെ വീട്ടിലെത്തുകയും അമല്‍ ബാരിയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പരിശോധനകള്‍ക്കു ശേഷം വീട്ടില്‍ തന്നെ തുടരാനാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. തുടര്‍ന്ന്, പട്‌നായിക് ബാരിക്കിനെ തിരികെ വീട്ടിലെത്തിച്ചു.

Related Topics

Share this story