Times Kerala

സുഹൃത്തിനെ വെടിവച്ചശേഷം ഒളിവിൽ പോയ പ്രതി എട്ട് മാസത്തിന് ശേഷം അറസ്റ്റിൽ

 
സുഹൃത്തിനെ വെടിവച്ചശേഷം ഒളിവിൽ പോയ പ്രതി എട്ട് മാസത്തിന് ശേഷം അറസ്റ്റിൽ

ഇടുക്കി: ഇടുക്കി കമ്പംമേട്ടിൽ സുഹൃത്തിനെ വെടിവച്ചശേഷം ഒളിവിൽപോയ പ്രതി എട്ട് മാസങ്ങൾക്ക് ശേഷം പിടിയിലായി. ചക്രപാണി സന്തോഷാണ്തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയവേ പൊലീസ് പിടിയിലായത്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ചക്രപാണി സന്തോഷ് നാടൻതോക്ക് ഉപയോഗിച്ച് സുഹൃത്തായ ഉല്ലാസിനെ വെടിവച്ചത്. കമ്പംമെട്ട് സി.ഐ ജി സുനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജനുവരി 22 രാത്രിയിലാണ് തണ്ണിപ്പാറ സ്വദേശി ഉല്ലാസിനെ സന്തോഷ് വെടിവച്ചത്. ചൊവ്വാഴ്ച ഉല്ലാസിനെ വീണ്ടും അപായപ്പെടുത്താന്‍ കത്തിയുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് സന്തോഷിനെ പിടികൂടിയത്. ലൈസന്‍സില്ലാത്ത തോക്ക് ഉപയോഗിച്ചാണ് സന്തോഷ് ഉല്ലാസിനെ വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു. തോക്ക് കണ്ടെത്താൻ പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

Related Topics

Share this story