Times Kerala

തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷം; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 434 പേര്‍ക്ക്

 
തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷം; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 434 പേര്‍ക്ക്

തിരുവനന്തപുരം:തലസ്ഥാന ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ജില്ലയില്‍ 434 പേർക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇത് രണ്ടാം തവണയാണ് ജില്ലയിൽ രോഗികളുടെ എണ്ണം 400 ന് മുകളിൽ എത്തുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ 428 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് ആരോഗ്യ പ്രവർത്തക്കും രോഗബാധയുണ്ടായി.ഓഗസ്റ്റ് ഏഴിനു മരിച്ച തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജൻ (55) ആണ് മരിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിലെ 41 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. വലിയതുറയിലെ ദുരിതാശ്വാസ ക്യാമ്പിലെ 21 പേർക്കും രോഗബാധ സ്ഥിരീകരിച്ചു.

Related Topics

Share this story