Times Kerala

തേങ്ങ പറിക്കുന്നതിനിടെ ഇരുമ്പു തോട്ടി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

 
തേങ്ങ പറിക്കുന്നതിനിടെ ഇരുമ്പു തോട്ടി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

എടപ്പാള്‍: ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചു. ബിയ്യം പാലത്തിന് സമീപം പുതുശ്ശേരിപ്പടി പ്രജീഷ് (41) ആണ് ഇന്ന് രാവിലെ മരിച്ചത്. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ പ്രജീഷിനെ എടപ്പാള്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.സ്രവ പരിശോധന ഫലം ലഭിച്ചതിന് ശേഷം സംസ്കാരം നടക്കും.വിദേശത്തായിരുന്ന പ്രജീഷ് ഫെബ്രുവരി അവസാനത്തിലാണ് നാട്ടിലെത്തിയത്.

Related Topics

Share this story