Nature

ഏറ്റവുമധികം വിറ്റഴിച്ച കാര്‍ എന്ന റെക്കോഡുമായി മാരുതി ആള്‍ട്ടോ

ആഭ്യന്തര വിപണിയില്‍ 40 ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് പിന്നിട്ടു

കൊച്ചി: ഇന്ത്യന്‍ വ്യാഹന വ്യവസായത്തില്‍ സ്ഥിരമായി പുതിയ ബെഞ്ച് മാര്‍ക്കുകള്‍ സൃഷ്ടിക്കുന്ന, ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട ആള്‍ട്ടോയ്ക്ക് 40 ലക്ഷം മൊത്തത്തിലുള്ള വില്‍പനയെന്ന ശ്രദ്ധേയമായ നാഴികക്കല്ല് പ്രഖ്യാപിക്കുന്നതില്‍ ഏറെ അഭിമാനമുണ്ട്. മഹത്തായ ഒരു പൈതൃകത്തിന്റെ പിന്തുണയോടെ, 76% ആള്‍ട്ടോ ഉപഭോക്താക്കളും അവരുടെ ആദ്യകാറായി തെരഞ്ഞെടുത്തതിലൂടെ, ആള്‍ട്ടോ ഇന്ത്യയില്‍ കാര്‍ വാങ്ങിക്കുന്നവരുടെ പ്രഥമ പരിഗണനയായി മാറിയിക്കുകയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള കാര്‍ എന്ന കിരീടം ചൂടിയ ആള്‍ട്ടോയ്ക്ക്, ഉപഭോക്താക്കളുടെ സമാനതകളില്ലാത്ത വിശ്വാസവും പിന്തുണയും കൂടാതെ ഈ നാഴികക്കല്ല് പിന്നിടാനാവില്ലായിരുന്നു.

2000 മുതല്‍ തുടര്‍ച്ചയായി ഉയരുന്ന ജനപ്രീതിയും വിശ്വാസവുമായി, മാരുതി സുസുകി ആള്‍ട്ടോ വിവിധ ഭൂപ്രദേശങ്ങളിലുടനീളം നിരവധി കുടുംബങ്ങളില്‍ അംഗമായി. സമയബന്ധിതമായ നവീകരണങ്ങളിലൂടെയും പുതിയ സാങ്കേതികവിദ്യകള്‍ നല്‍കുന്നതിലൂടെയും ആള്‍ട്ടോ അതിന്റെ പാരമ്പര്യം ശക്തിപ്പെടുത്തുന്നത് തുടര്‍ന്നുകൊണ്ടിരുന്നു. 40 ലക്ഷം ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ചലനാത്മകത പ്രദാനം ചെയ്തുകൊണ്ട്, തുടര്‍ച്ചയായ 16 വര്‍ഷങ്ങളായി ഇന്ത്യന്‍ കാര്‍ വിപണിയിലെ അനിഷേധ്യ നേതാവെന്ന സ്ഥാനം ബ്രാന്‍ഡ് ആള്‍ട്ടോ അരക്കിട്ടുറപ്പിച്ചിരിക്കുന്നു.

‘ആള്‍ട്ടോ തുടര്‍ച്ചയായ 16 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള കാര്‍ എന്ന ബഹുമതി നേടിവരികയാണ് അതോടൊപ്പം 40 ലക്ഷം കാറുകളുടെ വില്‍പ്പനയെന്ന ശ്രദ്ധേയമായ നാഴികക്കല്ല് പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ അഭിമാനമുണ്ട്. ഒരു ഇന്ത്യന്‍ കാറിനും ഒരിക്കലും നേടാനാവാത്ത റെക്കോര്‍ഡ് വില്‍പ്പനയാണിത്.’ വിജയത്തെക്കുറിച്ച്, ശ്രീ. ശശാങ്ക് ശ്രീവാസ്തവ, മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് & സെയില്‍സ്) പറഞ്ഞു.

‘വര്‍ഷങ്ങളായി, ബ്രാന്‍ഡ് ആള്‍ട്ടോ, ഞങ്ങളുടെ ഉപഭോക്താക്കളുമായി ശക്തമായ ഒരു വൈകാരിക ബന്ധം സ്ഥാപിക്കുകയും അഭിമാനത്തിന്റെ ശക്തമായ ഒരു പ്രതീകമായി മാറുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പ്രിയങ്കരമായ കാറായി മാറുവാനുള്ള ഞങ്ങളുടെ യാത്രയില്‍ ഞങ്ങളെ വിശ്വസിക്കുകയും പിന്താങ്ങുകയും ചെയ്ത ഞങ്ങളുടെ അഭിമാന്യരും സന്തുഷ്ടരുമായ ഉപഭോക്താക്കള്‍ക്ക് ഈ വിജയം സമര്‍പ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതുല്യവും ഒതുക്കമുള്ളതുമായ ആധുനിക രൂപകല്‍പ്പന, കൈകാര്യം ചെയ്യുന്നതിലുള്ള എളുപ്പം, ഉയര്‍ന്ന ഇന്ധനക്ഷമത, നവീകരിച്ച സുരക്ഷാ, സൗകര്യ ഘടകങ്ങള്‍ എന്നിവയുടെ അതുല്യമായ മിശ്രണമാണ് ആള്‍ട്ടോയുടെ വിജയ ചേരുവ. സൗകര്യപ്രദമായ പ്രവര്‍ത്തന ഘടകങ്ങള്‍ക്കൊപ്പം മാരുതി സുസുകിയുടെ വിശ്വസ്തതയുടെയും ഈടുനില്‍പിന്റെയും പിന്തുണയുള്ള അനുപമമായ രൂപഭംഗിയും ചേരുമ്പോള്‍ ഏറ്റവും പുതിയ ആള്‍ട്ടോയെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കുള്ള ഏറ്റവും ആകര്‍ഷകമായ വാഗ്ദാനമായി മാറ്റുന്നു. ആള്‍ട്ടോയുടെ സുശക്തമായ ഉപഭോക്തൃനിര തന്നെ, ബ്രാന്‍ഡില്‍ നടക്കുന്ന സമയബന്ധിതമായ നവീകരണങ്ങളെയും പുതുമകളെയും പ്രകീര്‍ത്തിക്കുന്ന ഉപഭോക്താക്കളുടെ സമ്മതപത്രമാണ്.

ബി.എസ്.6, കൂടാതെ ഏറ്റവും പുതിയ ക്രാഷ് ആന്‍ഡ് പെഡസ്ട്രിയന്‍ സേഫ്റ്റി റെഗുലേഷന്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായ ഇന്ത്യയിലെ ആദ്യത്തെ എന്‍ട്രി ലെവല്‍ കാറായിരിക്കുകയാണ് ആള്‍ട്ടോ. ഡൈനാമിക് എയ്‌റോ എഡ്ജ് രൂപകല്‍പ്പന, ഏറ്റവും പുതിയ സുരക്ഷാ ഘടകങ്ങള്‍ എന്നിവയോടെ, ആള്‍ട്ടോ പെട്രോളില്‍ 22.05 കിലോമീറ്റര്‍ പ്രതിലിറ്ററും സി.എന്‍.ജിയില്‍ 31.56 കിലോമീറ്റര്‍/കിലോഗ്രാമും ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.