Times Kerala

നാടിനെ വിറപ്പിച്ച മുയൽ മനുഷ്യൻ.! ആരായിരുന്നു അമേരിക്കക്കാരെ വിരട്ടിയ ‘ബണ്ണി മാൻ’.?

 
നാടിനെ വിറപ്പിച്ച മുയൽ മനുഷ്യൻ.! ആരായിരുന്നു അമേരിക്കക്കാരെ വിരട്ടിയ ‘ബണ്ണി മാൻ’.?

നേരം പാതിര കഴിഞ്ഞു, സിനിമ കഴിഞ്ഞു കാറിൽ വീട്ടിലേക്ക് മടങ്ങുകയാണ് ബോബ് ബെനറ്റും ഭാര്യ ആനിയും. വെർജിനിയയിൽ നിന്ന് ഗ്ലിഫ്റ്റൺ നഗരത്തിലേക്ക് പോകുന്ന ഒരു റയിൽവേ ഓവർ ബ്രിഡ്ജ് ഉണ്ട്, അവിടെ എത്തിയതും ബോബ് ബെനറ്റ് പെട്ടന്ന് കാർ നിർത്തി. കാറിലിരുന്ന് ഉറങ്ങുകയായിരുന്ന ആനി ഞെട്ടിയുണർന്നു എന്തുപറ്റി അവർ ഭർത്താവിനോട് ചോദിച്ചു.. ദാ നോക്കൂ, പേടിച്ച് വിറച്ച് ബോബ് പറഞ്ഞു റോഡിലേക്ക് നോക്കിയ ആനി ഞെട്ടി. അതാ റോഡിനു നടുവിൽ ഒരു രൂപം, മുയലിന്റെ ശരീരവും തലയും, മനുഷ്യന്റെയത്ര വലിപ്പം കയ്യിൽ വലിയൊരു കോടാലിയും…

25 വർഷം അമേരിക്കയെ വിരട്ടിയ ബണ്ണി മാനിന്റെ കഥയാണ് പറയുന്നത്. എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപേ മുയൽ മനുഷ്യൻ കാറിനടുത്തേക്ക് വന്നു. ഭയന്ന് വിറച്ച ബോബ് കാർ വേഗം പിന്നോട്ടെടുത്തു തിരിച്ചു. അത് കണ്ട മുയൽ മനുഷ്യൻ കയ്യിലിരുന്ന കോടാലി കാറിലേക്ക് വലിച്ചെറിഞ്ഞു. കാറിനാടിനെ വിറപ്പിച്ച മുയൽ മനുഷ്യൻ.! ആരായിരുന്നു അമേരിക്കക്കാരെ വിരട്ടിയ ‘ബണ്ണി മാൻ’.?ന്റെ പിന്നിലെ ഗ്ലാസ് പൊട്ടിത്തകർന്നെങ്കിലും ബോബും ആനിയും കഷ്ടിച്ച് രക്ഷപ്പെട്ടു.

അടുത്ത ദിവസം അമേരിക്കയിൽ ഇറങ്ങിയ എല്ലാ പത്രങ്ങളിലും ആ വാർത്തയുണ്ടായിരുന്നു. ഗ്ലിഫ്റ്റൺ റോഡിൽ വിചിത്ര മുയൽ മനുഷ്യന്റെ ആക്രമണം. 1970 ഒക്ടോബർ മാസമായിരുന്നു അത് പത്തു ദിവസത്തേക്ക് പിന്നീട് പ്രശ്നമൊന്നും ഉണ്ടായില്ല, പത്താം നാൾ രാത്രി വീണ്ടും മുയൽ മനുഷ്യന്റെ ആക്രമണത്തെ നേരിട്ടു. ഇത്തവണ ഗബ്രിയേൽ എന്ന പൊലീസുകാരനാണ് പരിക്കേറ്റത്.പിന്നീട് നിരവധി ആളുകളെ മുയൽ മനുഷ്യൻ വിരട്ടി രാത്രിയിൽ ആ റോഡിലൂടെ പോകാൻ ജനങ്ങൾ പേടിച്ചു.

പോലീസ് നാടാകെ അരിച്ചു പെറുക്കിയിട്ടും മുയൽ മനുഷ്യനെ കണ്ടെത്താനായില്ല ഒന്നും രണ്ടുമല്ല നീണ്ട 25 വർഷം ആ മുയൽ മനുഷ്യൻ അമേരിക്കയെ വിറപ്പിച്ചു. നൂറുകണക്കിന് ആളുകൾ രാത്രിയിൽ മുയൽ മനുഷ്യനെ നേരിൽ കണ്ടു പക്ഷെ ആരാണതെന്ന് തിരിച്ചറിയാൻ ആർക്കും കഴിഞ്ഞില്ല. ഈ കഥ ബണ്ണി മാൻ എന്ന പേരിൽ 2011 ൽ ഹൊറർ സിനിമയായ് സിനിമ സൂപ്പർഹിറ്റായ്. പക്ഷെ ആരായിരുന്നു മുയൽ മനുഷ്യൻ എന്ന രഹസ്യം 25 വർഷം അമേരിക്കക്കാരെ വിരട്ടിയ ബണ്ണി മാൻ ആരായിരുന്നു അയാളുടെ ലക്ഷ്യം എന്തായിരുന്നു ആർക്കുമറിയാത്ത ഒരു ചുരുളഴിയാത്ത രഹസ്യമായി ഇന്നും അവശേഷിക്കുന്നു.

Related Topics

Share this story