Times Kerala

ഇപ്പോ എല്ലായിടത്തും ഓണ്‍ലൈന്‍ ക്ലാസാ, എന്റെ വീട്ടില്‍ ഇപ്പോഴും കരണ്ടുപോലുമില്ല, അച്ഛന് കൂലിപ്പണിയാ, പലപ്പോഴും ഞങ്ങള്‍ പട്ടിണിയാ. ഞാന്‍ ക്യാമ്പില്‍ വരുന്നത് ആഹാരം കഴിക്കാന്‍ വേണ്ടിയാ സാറേ, എനിക്ക് പഠിക്കണം: കളക്ടർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഏഴാം ക്ലാസുകാരി

 
ഇപ്പോ എല്ലായിടത്തും ഓണ്‍ലൈന്‍ ക്ലാസാ, എന്റെ വീട്ടില്‍ ഇപ്പോഴും കരണ്ടുപോലുമില്ല, അച്ഛന് കൂലിപ്പണിയാ, പലപ്പോഴും ഞങ്ങള്‍ പട്ടിണിയാ. ഞാന്‍ ക്യാമ്പില്‍ വരുന്നത് ആഹാരം കഴിക്കാന്‍ വേണ്ടിയാ സാറേ, എനിക്ക് പഠിക്കണം: കളക്ടർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഏഴാം ക്ലാസുകാരി

പത്തനംതിട്ട: ജ്യോതി ആദിത്യ എന്ന മിടുക്കി എല്ലാവരുടെയും കണ്ണുനനയിച്ചു. വീട്ടിൽ കറന്റില്ലെന്നും അതിനാൽ തന്നെ പഠിക്കാൻ സാധിക്കുന്നില്ലെന്നുമുള്ള തന്റെ നിസ്സഹായ അവസ്ഥ അവൾ പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി നൂഹിന് മുന്നിലായിരുന്നു തുറന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞത്.കണമല സെന്റ് തോമസ് യു.പി.സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ജ്യോതി ഇക്കാര്യം തുറന്നു പറഞ്ഞപ്പോൾ കളക്ർക്ക് ഉൾപ്പെടെ അവിടെ നിന്നവരുടെയും ഒരേപോലെ കരയിച്ചു.

എനിക്ക് പഠിക്കണം സാറേ… ഞങ്ങക്ക് കറണ്ട് ഒന്ന് തരാൻ പറ സാറേ. എനിക്ക് അതു മാത്രംമതി…”എന്നാണു ജ്യോതി കളക്റ്ററോട് പറഞ്ഞത്.അട്ടത്തോട് ട്രൈബൽ സ്‌കൂളിലെ ക്യാമ്പിൽ സന്ദർശനത്തിന് എത്തിയപ്പോഴാണ് അവൾ തന്റെ വിഷമം കളക്ടറുടെ പറഞ്ഞത്.ഞാൻ കണമല സെന്റ് തോമസ് യു.പി.സ്‌കൂളിൽ ഏഴാം ക്ലാസിലാ പഠിക്കുന്നേ. എനിക്ക് പഠിക്കണം. ഇപ്പോ എല്ലായിടത്തും ഓൺലൈൻ ക്ലാസാ. എന്റെ വീട്ടിൽ ഇപ്പോഴും കരണ്ടുപോലുമില്ല. വീടിനടുത്ത് പോസ്റ്റുവരെ കൊണ്ടിട്ടു. വയറിംഗും കഴിഞ്ഞു. എന്നിട്ടും ഇതുവരെയും കരണ്ട് കിട്ടിയില്ല. അച്ഛന് കൂലിപ്പണിയാ. വല്ലപ്പോഴുമേ ഇപ്പോ പണിയുള്ളു. പലപ്പോഴും ഞങ്ങൾ പട്ടിണിയാ. ഞാൻ ക്യാമ്പിൽ വരുന്നത് ആഹാരം കഴിക്കാൻ വേണ്ടിയാ സാറേ. എനിക്ക് പഠിക്കണം…’എന്നായിരുന്നു ജ്യോതിയുടെ വാക്കുകൾ.ജ്യോതി ഇത് പറഞ്ഞു തീർത്തപ്പോഴേക്കും നൂഹ് മനസ്സിൽ പരിഹാരവും കണ്ടിരുന്നു. അടുത്ത തിങ്കളാഴ്ച ജ്യോതിയെ കാണാൻ താൻ എത്തുമെന്നും അപ്പോൾ വീട്ടിൽ കറണ്ടുണ്ടായിരിക്കുമെന്നും പഠിക്കാനുള്ള സൗകര്യങ്ങളും ചെയ്തുതരുമെന്നും ഉറപ്പ് നൽകിയാണ് കളക്ടർ കുട്ടിയെ ആശ്വസിപ്പിച്ചത്. മുട്ടുമണ്ണിൽ സതീശന്റെയും മോനിഷയുടേയും മൂത്ത മകളാണ് ജ്യോതി,

Related Topics

Share this story