Times Kerala

അന്വേഷണ മികവിനുള്ള പുരസ്‌കാര പട്ടികയില്‍ കേരളത്തിൽ നിന്നും ഒമ്പത് പേര്‍; പട്ടികയിൽ എഎസ്‌പി ഷൗക്കത്ത് അലിയും

 
അന്വേഷണ മികവിനുള്ള പുരസ്‌കാര പട്ടികയില്‍ കേരളത്തിൽ നിന്നും ഒമ്പത് പേര്‍; പട്ടികയിൽ എഎസ്‌പി ഷൗക്കത്ത് അലിയും

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അന്വേഷണ മികവിനുള്ള പുരസ്‌കാര പട്ടികയില്‍ കേരളത്തിൽ നിന്നും ഒമ്പത് പേര്‍ ഇടം നേടി. സംസ്ഥാന പൊലീസിലെ ഏഴ്‌ പേരും എന്‍ഐഎയില്‍ നിന്നും രണ്ട് പേരുമാണ് പട്ടികയിൽ ഇടം പിടിച്ചത്. എഎസ്‌പി ഷൗക്കത്ത് അലി, ഡിവൈഎസ്‌പി സി. രാധാകൃഷ്‌ണന്‍ എന്നിവരാണ് എന്‍ഐഎയില്‍ നിന്നും പുരസ്‌കാരത്തിന് അര്‍ഹരായത്.

സംസ്ഥാനത്തെ പല സുപ്രധാന കേസുകളും അന്വേഷിച്ച് തെളിയിച്ച ഉദ്യോഗസ്ഥനാണ് ഷൗക്കത്ത് അലി. സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിയ ടിപി ചന്ദ്രശേഖരൻ വധക്കേസിലും ഷൗക്കത്ത് അലിയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. തലശേരി ഡിവൈഎസ്‌പിയായിരിക്കെ 2014ലാണ് ഷൗക്കത്ത്‌ അലിക്ക് ദേശീയ അന്വേഷണ ഏജൻസിയിലേക്ക് ഡെപ്യൂട്ടേഷന്‍ ലഭിക്കുന്നത്. അതേസമയം,ഐപിഎസിനും ഷൗക്കത്ത്‌ അലിയെ പരിഗണിക്കുന്നുണ്ട്.

ഡിവൈഎസ്‌പി സി. രാധകൃഷ്‌ണ പിള്ളയുടെ നേതൃത്വത്തിലാണ് സ്വർണക്കടത്ത് കേസ് അന്വേഷണം നടക്കുന്നത്. കളിയിക്കാവിള കൊലപാതക കേസിൽ അന്വേഷണത്തിന് നേതൃത്വം നൽകിയതും രാധകൃഷ്‌ണ പിള്ളയായിരുന്നു.

Related Topics

Share this story