സംസ്ഥാനത്ത് 1212 പേര്‍ക്കു കൂടി കോവിഡ്; 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 5 മരണവും; 880 പേര്‍ക്ക് രോഗമുക്തി
Aug 12, 2020, 18:02 IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 880 പേർ രോഗമുക്തി നേടി. 5 മരണങ്ങളും ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചു. 1068 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 45 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം ബാധിച്ചവരിൽ 51 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 64 പേരും ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 22പേർ ആരോഗ്യപ്രവർത്തകരാണ്.