Times Kerala

‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ ഒടിടി റിലീസിനൊരുങ്ങുന്നു.!

 
‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ ഒടിടി റിലീസിനൊരുങ്ങുന്നു.!

ടൊവിനോ തോമസ് നായകനാകുന്ന ചിത്രമാണ്  ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’. ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു. ഓണ്‍ലൈന്‍ റിലീസ് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാവ് ആന്റോ ജോസഫ് വിവിധ സിനിമാസംഘടനകള്‍ക്ക് കത്ത് നല്‍കി. കോവിഡ് ലോക്ഡൗണിനിടെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈന്‍ ചോര്‍ന്നിരുന്നു.

ഇതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണവും ആരംഭിച്ചിരുന്നു. ചിത്രം ഓണം റിലീസായി എത്തിക്കാനാണ് ശ്രമം. വീണ്ടും വ്യാജ പതിപ്പ് പുറത്തിറങ്ങും എന്ന ആശങ്കയിലാണ് ഒടിടി റിലീസിന് ഒരുങ്ങുന്നതെന്ന് നിര്‍മ്മാതാവ് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഓണം റിലീസായി ചിത്രം എത്തിക്കാനാണ് ശ്രമമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ശിവ, ജോജു ജോര്‍ജ്ജ്, ബേസില്‍ ജോസഫ്, സുധീഷ് രാഘവന്‍, മാലാ പാര്‍വ്വതി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനു സിദ്ധാര്‍ത്ഥ് ഛായാഗ്രഹണവും സൂരജ് എസ് കുറുപ്പ് സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു. സുഷിന്‍ ശ്യാമാണ് പശ്ചാത്തല സംഗീതം.

Related Topics

Share this story