Times Kerala

കവർച്ച നടത്തുന്നത് ഹാർഡ് വെയർ കടകളിൽ മാത്രം.! ഒടുവിൽ യുവതിയും സുഹൃത്തും കുടുങ്ങി

 
കവർച്ച നടത്തുന്നത് ഹാർഡ് വെയർ കടകളിൽ മാത്രം.! ഒടുവിൽ യുവതിയും സുഹൃത്തും കുടുങ്ങി

കോഴിക്കോട്: ഹാർഡ് വെയർ കടകളിൽ മാത്രം കവർച്ച നടത്തുന്ന രണ്ടു പേർ അറസ്റ്റിൽ. സുഹൃത്തുക്കളായ യുവതിയും യുവാവുമാണ് കോഴിക്കോട് അറസ്റ്റിലായത്. തമിഴ്നാട്ടുകാരായ കണ്ണനും മീനുവുമാണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്. ഇരുവരെയും പിടികൂടിയതോടെ കോഴിക്കോട് നഗരപരിധിയിലെ വിവിധ സ്‌റ്റേഷനുകളിലായി പതിമൂന്നോളം കവർച്ചയ്ക്കാണ് തുമ്പുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇരുവരും ചേവായൂരിന് സമീപം പൊലീസിന്റെ പിടിയിലാകുന്നത്. തിരൂരങ്ങാടിയിലെ കട കുത്തിത്തുറന്ന് സാധനങ്ങളുമായി ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. കണ്ണൻ ബൈക്കുപേക്ഷിച്ച് ഓടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. 002 ൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കണ്ണൻ നിരവധി കവർച്ച നടത്തിയിരുന്നതായി സമ്മതിച്ചിട്ടുണ്ട്.

Related Topics

Share this story