മണ്ണഞ്ചേരി: വേമ്പനാട്ട് കായലില്‍ അജ്ഞാതയുടെ മൃതദേഹം കണ്ടെത്തി. മണ്ണഞ്ചേരിയിലെ ഷൺമുഖം ജെട്ടിക്ക് സമീപം ഏകദേശം 55 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.വലയെടുക്കാൻ പോയ മത്സ്യത്തൊഴിലാളികൾ തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് മൃതദേഹം കണ്ടത്.പച്ച ബ്ലൗസും വെള്ളപ്പാവാടയും ധരിച്ചിട്ടുള്ള മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കം തോന്നുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി.
Next Post
You might also like
Comments are closed.