Times Kerala

ഇന്ത്യൻ സ്വതന്ത്രസമരം

 
ഇന്ത്യൻ സ്വതന്ത്രസമരം

ഇന്ത്യൻ സ്വതന്ത്രസമരം രണ്ടു ഘട്ടങ്ങളായിട്ടാണ് നടന്നത്. 1857-ൽ തുടങ്ങിയ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം അഥവാ ശിപായിലഹള. 1885-ൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ ‘അഹിംസ’ മാർഗങ്ങളിലൂടെ തുടക്കം കുറിച്ച സമരത്തെ രണ്ടാം ഇന്ത്യൻ സ്വാതന്ത്ര്യ സമരമായി കണക്കാക്കാം.

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിനെതിരെ 1857-ൽ അതേ കമ്പനിയിൽ ജോലി നോക്കിയിരുന്ന സൈന്യത്തിലെ ശിപായിമാർ എന്നു വിളിച്ചിരുന്ന ഇന്ത്യക്കാരായ ഭടന്മാർ തുടങ്ങുകയും മുഗൾ രാജാവ് ബഹദൂർഷായെ നേതാവായി അവരോധിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്‌തു. ഉത്തര-മദ്ധ്യേന്ത്യ മുഴുവൻ വ്യാപിച്ച ഒരു സായുധസമരമാണ് 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന് അറിയപ്പെടുന്നത്. ശിപായിലഹള എന്നാണ് ബ്രിട്ടീഷുകാർ ഈ സമരത്തെ വിളിച്ചത്. മഹാവിപ്ലവം, ഇന്ത്യൻ ലഹള, 1857ലെ കലാപം എന്നിങ്ങനെ പല പേരുകളിലും ഇത് അറിയപ്പെട്ടു.

ചരിത്രത്തിൽ വളരെയേറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയാക്കിയ ഈ സമരം 1858ൽ അവസാനിച്ചു. എന്നാൽ, ഈ സൈനികകലാപം, ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുന്നതിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ജനകീയപ്രക്ഷോഭങ്ങൾക്ക് നാന്ദികുറിക്കുകയായിരുന്നു.

1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം, ഇന്ത്യാ ഗവൺമെന്റ് ആക്റ്റ് 1858 അനുസരിച്ച്, ബ്രിട്ടീഷ് രാജഭരണകൂടം ഇന്ത്യയുടെ മേൽ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുത്തു.1885-ൽ രൂപീകരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി, ഇന്ത്യയിലുടനീളം ഉയർന്നുവന്നു. പിന്നീട് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സമരമാർഗ്ഗമായിരുന്നു നിസ്സഹകരണ പ്രസ്ഥാനം. ഈ പ്രസ്ഥാനം നയിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പിന്തുണയോടെ മഹാത്മാ ഗാന്ധിയായിരുന്നു. അഹിംസ മാർഗ്ഗത്തിൽ ബ്രിട്ടീഷ് നിയമങ്ങൾക്കെതിരെ സമരം ചെയ്യുകയായിരുന്നു ഇതിന്റെ ലക്ഷ്യം.

Related Topics

Share this story