Times Kerala

കേരളത്തിൽ മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രു​ടെ ഡാ​റ്റാ ബാ​ങ്ക് വ​രു​ന്നു; പി​ടി​വീണാൽ എട്ടിന്റെ പണി.!!

 
കേരളത്തിൽ മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രു​ടെ ഡാ​റ്റാ ബാ​ങ്ക് വ​രു​ന്നു; പി​ടി​വീണാൽ എട്ടിന്റെ പണി.!!

തിരുവനന്തപുരം:ലോകത്തെ ഒന്നാകെ ഭീതിയുടെ മുൾമുനയിൽ നിർത്തി മരണതാണ്ഡവം തുടരുകയാണ് കൊറോണ എന്ന മഹാമാരി. ഈ മഹാമാരിയെ പ്രതിരോധിക്കാൻ സാധ്യമായ ഏറ്റവും നല്ല മാർഗ്ഗങ്ങളിൽ ഒന്നാണ് മാസ്ക് ധരിക്കുകയെന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യയടക്കം ഒട്ടുമിക്ക രാജ്യങ്ങളും മാസ്ക് നിർബന്ധമാക്കിയിരിക്കുകയാണ്. എന്നാൽ ഇപ്പോഴും ഇതൊന്നും ഉൾക്കൊള്ളാത്ത പല ആളുകളും നമുക്കിടയിലുണ്ട്. അവർക്ക് പുതിയ ഒരു പണി നൽകിയിരിക്കുകയാണ് കേരള സർക്കാർ. സംസ്ഥാനത്ത് മാസ്‌ക് ധരിക്കാതെ പിടിക്കപ്പെട്ടവരുടെ ഡാറ്റാ ബാങ്ക് തയാറാക്കുന്നു എന്നാണ് റിപ്പോർട്ട് . ഒരിക്കൽ മാസ്ക് ധരിക്കാതെ പിടിക്കപ്പെടുന്നയാൾ രണ്ടാമതും പിടിക്കപ്പെട്ടാല്‍ പിഴയായി രണ്ടായിരം രൂപ ഈടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്ത 6954 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ക്വാറന്റൈന്‍ ലംഘിച്ച പത്തു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.രോ​ഗ​വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കും. ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍ സ്വ​യം നി​ശ്ച​യി​ച്ച്‌ ജ​നം നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യ മാ​തൃ​ക ജ​ന​മൈ​ത്രി പോ​ലീ​സ് ഏ​റ്റെ​ടു​ക്കും. ഇ​തി​ല്‍ നാ​ട്ടു​കാ​രു​ടെ പ​ങ്കാ​ളി​ത്തം കൂ​ടു​ത​ല്‍ ഉ​റ​പ്പാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.തൃ​ശ്ശൂ​ര്‍ സി​റ്റി മാ​തൃ​ക​യി​ല്‍ മാ​ര്‍​ക്ക​റ്റ് മാ​നേ​ജ്‍​മെ​ന്‍റ് സം​വി​ധാ​നം സം​സ്ഥാ​ന​ത്തെ വ​ലി​യ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ന​ട​പ്പി​ലാ​ക്കും. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നെ​ത്തു​ന്ന ച​ര​ക്ക് വാ​ഹ​ന ഡ്രൈ​വ​ര്‍​മാ​രെ സു​ര​ക്ഷി​ത​മാ​യി താ​മ​സി​പ്പി​ക്കും.

Related Topics

Share this story