Nature

വയനാട് ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

വയനാട്: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ 9, 10, 13 വാര്‍ഡുകള്‍, എടവക പഞ്ചായത്തിലെ 8, 13, 18 വാര്‍ഡുകളും മൂളിത്തോട് ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശവും, തൊണ്ടര്‍നാട് പഞ്ചായത്തിലെ 1, 2, 3, 5, 6 വാര്‍ഡുകള്‍ എന്നിവ ഒഴികെയുള്ള മുഴുവന്‍ വാര്‍ഡുകളെയും കണ്ടെയ്ന്‍മെന്റ് പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ പഞ്ചായത്തുകളുടെ എല്ലാ വാര്‍ഡുകളും നിലവില്‍ കണ്ടെയ്ന്‍മെന്റ് പരിധിയിലായിരുന്നു. (മുകളില്‍ പറഞ്ഞ വാര്‍ഡുകള്‍ മാത്രമാണ് ഇനി കണ്ടെയ്ന്‍മെന്റ് സോണായി തുടരുക.)

ഇതുകൂടാതെ പൊഴുതന പഞ്ചായത്തില്‍1, 2, 3, 4, 5, 6, 11, 12, 13 വാര്‍ഡുകളെ പൂര്‍ണമായും 10-ാം വാര്‍ഡിനെ ഭാഗികമായും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. അതേസമയം 10-ാം വാര്‍ഡില്‍ ഉള്‍പ്പെട്ടതും ടൗണ്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്ത് ഓഫീസ് ഭാഗം മുതല്‍ കുട്ടിപ്പ ജങ്ക്ഷനു സമീപമുള്ള പാലം വരെയും ആനോത്ത് പാലം മുതല്‍ പൊഴുതന ടൗണ്‍ വരെയുമുള്ള പ്രദേശം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി തുടരും.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.