Times Kerala

‘മുച്ചുണ്ടും മുറിഅണ്ണാക്കും: പ്രാരംഭ ശസ്ത്രക്രിയയുടെ ആവശ്യകത’ നിഷ് സെമിനാര്‍ വെള്ളിയാഴ്ച

 
‘മുച്ചുണ്ടും മുറിഅണ്ണാക്കും: പ്രാരംഭ  ശസ്ത്രക്രിയയുടെ ആവശ്യകത’  നിഷ് സെമിനാര്‍ വെള്ളിയാഴ്ച

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ (നിഷ്) ‘മുച്ചുണ്ടും മുറിഅണ്ണാക്കും: പ്രാരംഭത്തില്‍ തന്നെ ശസ്ത്രക്രിയ നടത്തേണ്ടതിന്‍റെ ആവശ്യകത” എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.

സംസ്ഥാന സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പ്രതിമാസ നിഷ് ഓണ്‍ലൈന്‍ ഇന്‍ററാക്ടീവ് ഡിസബിലിറ്റി അവയര്‍നെസ് സെമിനാറിന്‍റെ (നിഡാസ്) ഭാഗമായുള്ള പരിപാടി ഓഗസ്റ്റ് 14 വെള്ളിയാഴ്ച നടക്കും.

രാവിലെ 10.30ന് തുടങ്ങുന്ന ഓണ്‍ലൈന്‍ സെമിനാറിന് സെന്‍റ് തോമസ് ഹോസ്പിറ്റല്‍ ക്ലെഫ്റ്റ് ആന്‍ഡ് ക്രേനിയോഫേഷ്യല്‍ സര്‍ജറി വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ഡോ. മാത്യു പി സി ഗൂഗിള്‍ മീറ്റിലൂടെ നേതൃത്വം നല്‍കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ http://nidas.nish.ac.in/be-a-participant/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.

വിശദവിവരങ്ങള്‍ക്ക് http://nidas.nish.ac.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471-2944675.

Related Topics

Share this story