Times Kerala

തൃശൂർ ജില്ലയിലെ ഇന്നത്തെ (09-08-2020) സ്ഥിതിവിവര കണക്കുകൾ ഇങ്ങനെ…

 

തൃശൂർ: ജില്ലയിൽ 24 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 59 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 536 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2029 ആയി. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1476 ആണ്.

ഞായറാഴ്ച 23 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതിൽ രണ്ട് കേസുകൾ ഉറവിടം അറിയാത്തതാണ്. അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ച് ക്ലസ്റ്ററുകൾ മുഖേന രോഗം പകർന്നു. ഇരിങ്ങാലക്കുട ക്ലസ്റ്റർ – ആറ്, പുത്തൻചിറ ക്ലസ്റ്റർ – 3, പട്ടാമ്പി ക്ലസ്റ്റർ – ഒന്ന്, മങ്കര ക്ലസ്റ്റർ -ഒന്ന്, ഇരിങ്ങാലക്കുട ജി എച്ച് ക്ലസ്റ്റർ – ഒന്ന് എന്നിങ്ങനെയാണ് ക്ലസ്റ്ററുകളിലെ രോഗപ്പകർച്ച. മറ്റ് സമ്പർക്കം വഴി 4 പേർക്കും രോഗം സ്ഥിരീകരിച്ചു. കൂടാതെ സൗദിയിൽ നിന്നുവന്ന ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.

രോഗം സ്ഥീരികരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലുമായി കഴിയുന്നവർ. ശനിയാഴ്ചയിലെ കണക്ക്:
ഗവ. മെഡിക്കൽ കോളേജ് തൃശൂർ-66, ഇ.എസ്.ഐ സി.ഡി ഹോസ്പിറ്റൽ മുളങ്കുന്നത്തുകാവ്- 26, ജനറൽ ആശുപത്രി തൃശൂർ-13, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി- 18, സി.എഫ്.എൽ.ടി.സി കില ബ്ലോക്ക് ഒന്ന് മുളങ്കുന്നത്തുകാവ്-81, കില ബ്ലോക്ക് രണ്ട്- 53, വിദ്യ സി.എഫ്.എൽ.ടി.സി വേലൂർ-151, എം.എം.എം കോവിഡ് കെയർ സെന്റർ തൃശൂർ – 20, ചാവക്കാട് താലൂക്ക് ആശുപത്രി -10, ചാലക്കുടി താലൂക്ക് ആശുപത്രി -7, സി.എഫ്.എൽ.ടി.സി കൊരട്ടി – 37, കുന്നംകുളം താലൂക്ക് ആശുപത്രി -10, ജി.എച്ച്. ഇരിങ്ങാലക്കുട – 14, ജി എച്ച് വടക്കാഞ്ചേരി – 1, സെന്റ് ജെയിംസ് ചാലക്കുടി- 1, ഹോം ഐസോലേഷൻ – 4.

നിരീക്ഷണത്തിൽ കഴിയുന്ന 11636 പേരിൽ 11071 പേർ വീടുകളിലും 565 പേർ ആശുപത്രികളിലുമാണ.് കോവിഡ് സംശയിച്ച് 65 പേരേയാണ് ഞായറാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. അസുഖബാധിതരായ 1476 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തിട്ടുളളത്. 853 പേരെ ഞായറാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 916 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

ഞായറാഴ്ച 1405 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 47202 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 46502 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 700 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി 11204 പേരുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഞായറാഴ്ച 373 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 96 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.

ഞായറാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 447 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.

ജില്ലയിലെ പോസിറ്റീവ് കേസുകൾ

1. ഇരിങ്ങാലക്കുട ക്ലസ്റ്റർ- ഇരിങ്ങാലക്കുട – 9 പെൺകുട്ടി.
2. ഇരിങ്ങാലക്കുട ക്ലസ്റ്റർ- ത്യക്കൂർ – 15 ആൺകുട്ടി.
3. ഇരിങ്ങാലക്കുട ക്ലസ്റ്റർ- ത്യക്കൂർ – 21 സ്ത്രീ.
4. ഇരിങ്ങാലക്കുട ക്ലസ്റ്റർ- ത്യക്കൂർ – 42 സ്ത്രീ.
5. ഇരിങ്ങാലക്കുട ക്ലസ്റ്റർ- അളഗപ്പനഗർ – 33 സ്ത്രീ.
6. ഇരിങ്ങാലക്കുട ക്ലസ്റ്റർ- ത്യക്കൂർ – 47 സ്ത്രീ.
7. മങ്കര ക്ലസ്റ്റർ- വടക്കാഞ്ചേരി – 4 മാസം ആൺകുട്ടി.
8. പുത്തൻച്ചിറ ക്ലസ്റ്റർ- പുത്തൻച്ചിറ – 58 സ്ത്രീ.
9. പുത്തൻച്ചിറ ക്ലസ്റ്റർ- പുത്തൻച്ചിറ -65 സ്ത്രീ.
10. പുത്തൻച്ചിറ ക്ലസ്റ്റർ- പുത്തൻച്ചിറ -37 സ്ത്രീ.
11. ഇരിങ്ങാലക്കുട(ജി.എച്ച്) ക്ലസ്റ്റർ- വേളൂക്കര – 11 ആൺകുട്ടി.
12. പട്ടാമ്പി ക്ലസ്റ്റർ- പോർക്കുളം – 74 സ്ത്രീ.
13. സമ്പർക്കം- പടിയൂർ – 45 സ്ത്രീ.
14. സമ്പർക്കം- വേലൂര് – 41 പുരുഷൻ.
15. സമ്പർക്കം- കാട്ടാക്കാമ്പാൽ – 48 സ്ത്രീ.
16. സമ്പർക്കം- കാട്ടാക്കാമ്പാൽ – 53 പുരുഷൻ.
17. ഉറവിടമറിയാത്ത ചാവക്കാട് സ്വദേശി – 20 പുരുഷൻ.
18. ഉറവിടമറിയാത്ത അവണ്ണിശ്ശേരി സ്വദേശി – 36 സ്ത്രീ.
19. സൗദിയിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി – 31 പുരുഷൻ.
20. ആരോഗ്യ പ്രവർത്തക – എളവളളി സ്വദേശി – 32 സ്ത്രീ.
21. ആരോഗ്യ പ്രവർത്തക – തോളൂർ സ്വദേശി – 41 സ്ത്രീ.
22. ആരോഗ്യ പ്രവർത്തക – തോളൂർ സ്വദേശി – 47 സ്ത്രീ.
23. ആരോഗ്യ പ്രവർത്തക – ചൂലിശ്ശേരി സ്വദേശി – 43 സ്ത്രീ.
24. ആരോഗ്യ പ്രവർത്തക – അടാട്ട് സ്വദേശി – 48 സ്ത്രീ.

Related Topics

Share this story