Times Kerala

രണ്ട് തലയുള്ള അണലിയെ കണ്ടിട്ടുണ്ടോ.? കൊടും വിഷമുള്ള പാമ്പിന്റെ അസാധാരണ ദൃശ്യങ്ങള്‍ വൈറൽ

 
രണ്ട് തലയുള്ള അണലിയെ കണ്ടിട്ടുണ്ടോ.? കൊടും വിഷമുള്ള പാമ്പിന്റെ അസാധാരണ ദൃശ്യങ്ങള്‍ വൈറൽ

നിങ്ങളിൽ പലരും അണലി വർഗ്ഗത്തിൽ പെട്ട പാമ്പിനെ കണ്ടിട്ടുണ്ടാകും എന്നാൽ, രണ്ടു തലയുള്ള അണലിയെ കണ്ടിട്ടുണ്ടോ. സുശാന്ത നന്ദ എന്ന ഐഎഫ്എസ് ഓഫീസർ ഇരുതലായുള്ള അണലിയുടെ വിഡിയോ പങ്കുവെച്ചത്. കൊടും വിഷമുള്ള പാമ്പാണ് അണലി. മഹാരാഷ്ട്രയിലാണ് ഈ രണ്ടുതലയുള്ള പാമ്പിനെ കണ്ടെത്തിയത്. ജനന സമയത്തെ വൈകലമാണ് ഇതിന്റെ രണ്ടു തല എന്നാണ് കരുതുന്നത്. ലോകത്തു തന്നെ ഏറ്റവും വിഷമുള്ള റസല്‍സ് വൈപ്പര്‍ ഇനത്തില്‍ പെട്ടതാണ് ഈ പാമ്പ്. മേയ്, ജൂണ്‍, ജൂലായ് മാസങ്ങളിലാണ് അണലി പ്രസവിക്കുന്നത്. മൂര്‍ഖനെപ്പോലെ ചീറ്റി മുന്നറിയിപ്പു നല്‍കുന്നതല്ല അണലിയുടെ രീതി, അവ പതുങ്ങിക്കിടന്ന് ആരെങ്കിലും ശല്യപ്പെടുത്തിയാൽ മാത്രമാണ് കടിക്കുന്നത്.

Related Topics

Share this story