Times Kerala

തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു., വിവാഹം കഴിഞ്ഞാല്‍ അമ്മയെ വിട്ട് വിദേശത്തേക്ക് പോകേണ്ടി വരും., അതിനാലാണ് പ്രണയം ഞാൻ അവസാനിപ്പിച്ചത്..; സുബി സുരേഷ്

 
തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു., വിവാഹം കഴിഞ്ഞാല്‍ അമ്മയെ വിട്ട് വിദേശത്തേക്ക് പോകേണ്ടി വരും., അതിനാലാണ് പ്രണയം ഞാൻ അവസാനിപ്പിച്ചത്..; സുബി സുരേഷ്

വിവിധ പരിപാടികളിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. മിനിസ്‌ക്രീനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലും സജീവമാണ് താരം. ഹാസ്യ പരിപാടികളിലും താരം എത്താറുണ്ട്. എല്ലാത്തിനേയും തമാശയോടെ സമീപിക്കാറുണ്ട് ഈ താരം. പ്രേക്ഷകര്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട് ഈ താരത്തിനോട്. കുട്ടിപ്പട്ടാളത്തിന്റെ അവതാരകയായെത്തിയ സുബിയോട് കുഞ്ഞുങ്ങള്‍ക്കും ഇഷ്ടമാണ്. കുട്ടികളില്‍ നിന്നും ലഭിക്കുന്ന മറുപടിയെ രസകരമാക്കി മാറ്റാറുണ്ട് താരം. ഇപ്പോളിതാ പ്രണയത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം.

‘തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു.  എന്നാല്‍ ആ പ്രണയം വിവാഹത്തില്‍ എത്തിയില്ല. പരസ്പര സമ്മതത്തോടെയാണ് തങ്ങള്‍ പ്രണയം അവസാനിപ്പിച്ചത്. വിദേശത്ത് ജോലി ഉണ്ടായിരുന്ന ആളെയാണ് പ്രണയിച്ചത്. വിവാഹം കഴിഞ്ഞാല്‍ അമ്മയെ വിട്ട് വിദേശത്തേക്ക് പോകേണ്ടി വരും. അതിനാലാണ് പ്രണയം താന്‍ അവസാനിപ്പിച്ചത്. പ്രണയം തുടങ്ങിയ സമയം അദ്ദേഹം നാട്ടില്‍ ഉണ്ടായിരുന്നു. പിന്നീട് വിദേശത്തേക്ക് പോയി. എന്നാല്‍ അമ്മയെ വിട്ട് തനിക്ക് എങ്ങോട്ടും പോകാനാവില്ല. അമ്മയാണ് തന്റെ എല്ലാ സപ്പോര്‍ട്ടും പ്രണയത്തെ കുറിച്ച് അമ്മയോട് പറഞ്ഞിരുന്നെങ്കില്‍ വിവാഹം നടന്നേനെ. ആദ്യം പ്രണയിച്ചയാള്‍ ഇപ്പോഴും നല്ല സുഹൃത്താണെന്നും അദ്ദേഹം വിവാഹമൊക്കെ കഴിഞ്ഞ് രണ്ട് കുട്ടികളുടെ ഒപ്പം സുഖമായി ജീവിക്കുന്നുവെന്നും സുബി പറഞ്ഞു.

Related Topics

Share this story