മത്സ്യബന്ധന ബോട്ടിന് തൊട്ടു പിന്നിൽ പലതവണ കുതിച്ചുചാടി ഭീമൻ തിമിംഗലം; അപൂർവമായ ദൃശ്യങ്ങൾ വൈറലാകുന്നു

മത്സ്യബന്ധന ബോട്ടിന്  പിന്നിൽ കുതിച്ചുചാടി ഭീമൻ തിമിംഗലം. ദൃശ്യങ്ങൾ കൗതുകമാകുന്നു. തിമിംഗല നിരീക്ഷകനായ കേയ്റ്റ് ക്യുമിങ്സും ഫൊട്ടോഗ്രഫറായ ഡഗ്ലസ് ക്രോഫ്റ്റും ചേർന്നാണ് കാനഡയിലെ മൊണ്ടേറേ ബേയിൽ നിന്ന് അപൂർവ ദൃശ്യങ്ങൾ പകർത്തിയത്.

ഒരു മത്സ്യബന്ധന ബോട്ടിനു തൊട്ടുപിന്നിലെത്തിയ കൂനൻ തിമിംഗലം നിരവധി തവണയാണ് കരണം മറിഞ്ഞത്. കടൽ പൊതുവേ ശാന്തമായിരുന്നു. ഈ ബോട്ടിനു സമീപത്തായി പലതവണ കരണം മറിഞ്ഞ ശേഷമായിരുന്നു ബോട്ടിനു തൊട്ടുപിന്നിലെത്തിയുള്ള കൂറ്റൻ തിമിംഗലത്തിന്റെ കുതിച്ചുചാട്ടം. ബോട്ടിനു തൊട്ടു വലിയ മതിൽ തീർത്തതുപോലെയാണ് ഈ ചിത്രങ്ങൾ കണ്ടാൽ തോന്നുക. ബോട്ടിനുള്ളിൽ അമ്പരന്നിരിക്കുന്ന മത്സ്യത്തൊഴിലാളിയേയും കാണാം.

മത്സ്യബന്ധന ബോട്ടിനു  മുന്നിലുള്ള മറ്റൊരു ബോട്ടിലായിരുന്നു കേയ്റ്റ് ക്യുമിങ്സും ഡഗ്ലസ് ക്രോഫ്റ്റും. ഈ അത്ഭുതദൃശ്യം ഒട്ടുംസമയം പാഴാക്കാതെ ഇവർ ക്യാമറയിൽ പകർത്തുകയായിരുന്നു.

You might also like

Leave A Reply

Your email address will not be published.