Times Kerala

സ്വര്‍ണക്കടത്ത്; പിന്നില്‍ അഭിഭാഷകനും സംഘവും

 
സ്വര്‍ണക്കടത്ത്; പിന്നില്‍ അഭിഭാഷകനും സംഘവും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും 25 കിലോ സ്വര്‍ണവുമായി ഡിആര്‍ഐ പിടികൂടിയ സുനില്‍കുമാര്‍ നേരത്തേ അഞ്ചുതവണ സെറീനയുമായി ചേര്‍ന്നു സ്വര്‍ണം കടത്തിയിട്ടുണ്ട്. കഴക്കൂട്ടം സ്വദേശിയായ അഭിഭാഷകന്റെ നേതൃത്വത്തിലുള്ള സംഘമാണു സ്വര്‍ണക്കടത്തിനു പിന്നിലെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.

സ്വര്‍ണക്കടത്തിനു പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് ഡിആര്‍ഐ അധികൃതര്‍ പറഞ്ഞു. സ്വര്‍ണം കൊണ്ടുവന്നവര്‍ പിടിയിലായതോടെ സ്വര്‍ണംവാങ്ങാന്‍ വന്നവര്‍ രക്ഷപ്പെട്ടു. ഇവരെക്കുറിച്ച്‌ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Related Topics

Share this story