Times Kerala

നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളില്‍ ഒളിവില്‍ക്കഴിഞ്ഞ പ്ര​തി അറസ്റ്റില്‍

 
നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളില്‍ ഒളിവില്‍ക്കഴിഞ്ഞ പ്ര​തി അറസ്റ്റില്‍

പോ​ത്ത​ന്‍​കോ​ട്: ഒട്ടനവധി ക്രി​മി​ന​ല്‍ കേ​സു​ക​ളിലെ പ്രതി പിടിയില്‍. ശാ​ന്തി​പു​രം ക​ല്ലി​ക്കോ​ട് വീ​ട്ടി​ല്‍ ശ​ബ​രി (29)യെയാണ് പോ​ത്ത​ന്‍​കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇയാള്‍ക്കെതിരെ നിരവധി കേസുകളാണ് ചുമത്തിയിട്ടുള്ളത്.

വീ​ടു​ക​ള്‍ ആ​ക്ര​മി​ച്ച്‌ ബോം​ബ് എ​റി​ഞ്ഞ കേ​സി​ലും, വാ​ള്‍ കാ​ണി​ച്ച്‌ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​പ്പി​രി​വ് ന​ട​ത്തി​യ കേ​സു​ക​ളി​ലും മു​ഖ്യ പ്ര​തിയാണ് ഇയാള്‍. ​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Topics

Share this story