Times Kerala

ശ്രീരാമന്റെ അമ്മ കൗസല്യക്കും ക്ഷേത്രം വരുന്നു; രൂപരേഖ പുറത്തുവിട്ട് ഛത്തീസ്ഗഢ് സര്‍ക്കാര്‍

 
ശ്രീരാമന്റെ അമ്മ കൗസല്യക്കും ക്ഷേത്രം വരുന്നു; രൂപരേഖ പുറത്തുവിട്ട് ഛത്തീസ്ഗഢ് സര്‍ക്കാര്‍

റായ്പൂര്‍: അയോധ്യയിൽ ശ്രീരാമക്ഷേത്രത്തിന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി തറക്കല്ലിട്ടു. ഇതിനു പിന്നാലെ പുതിയ വർത്തകൂടി പുറത്ത് വരികയാണ്. ശ്രീരാമന്റെ അമ്മ കൗസല്യക്കായി ക്ഷേത്രം നിര്‍മിക്കുമെന്നതാണ് പുതിയ റിപ്പോർട്ട്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘലാണ് ഈ പ്രഖ്യാപനം നടത്തിയത്. റായ്പുരിനടുത്തായിരിക്കും ക്ഷേത്രം നിര്‍മിക്കുകയെന്നും, പുരാണത്തില്‍ പറയുന്ന അതേ മാതൃകയിലുള്ള മനോഹര നഗരമാണ് വിഭാവനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേത്രമാതൃകയുടെ നാല് ത്രീഡി ചിത്രങ്ങള്‍ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. ക്ഷേത്രം, ക്ഷേത്രകവാടം, ജലാശയം എന്നിവയാണ് ചിത്രങ്ങളില്‍ പ്രധാനം. ജലാശയത്തിന് കുറുകെ നിര്‍മിച്ചിരിക്കുന്ന പാലത്തിലൂടെ വേണം ക്ഷേത്രത്തിലെത്താന്‍. ഈ പാലം കൈപ്പത്തികളില്‍ താങ്ങി നില്‍ക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്യുകയെന്നും ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.

ഈ മാസം തന്നെ ക്ഷേത്രനിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണറിയുന്നത്. 137.45 കോടി രൂപയാണ് പദ്ധതിക്കായി വരുന്ന ചിലവ്. രാമായണത്തില്‍ ദശരഥന്റെ മൂന്നുഭാര്യമാരില്‍ ഒരാളാണ് ശ്രീരാമന്റെ മാതാവായ കൗസല്യ. കൈകേയിയും സുമിത്രയുമാണ് മറ്റ് രണ്ടുപേര്‍.

Related Topics

Share this story