Times Kerala

കനത്തമഴ: ആഢ്യൻപാറയില്‍ ഉരുൾപൊട്ടല്‍; ആളപായമില്ല

 
കനത്തമഴ: ആഢ്യൻപാറയില്‍ ഉരുൾപൊട്ടല്‍; ആളപായമില്ല

മലപ്പുറം: ആഢ്യൻപാറ ജല വൈദ്യുത പദ്ധതിക്ക് മുകളിൽ ഉരുൾപൊട്ടൽ ഇന്ന് വൈകുന്നേരത്തിടെയാണ് സംഭവം.  മലവെള്ളപ്പാച്ചിലിൽ കാഞ്ഞിരപ്പുഴയിൽ ജല നിരപ്പ് ഉയർന്നു. അകമ്പാടം- എരുമമുണ്ട റോഡിലെ മതിൽ മൂല ഭാഗത്ത് വെള്ളം ഇരച്ച് കയറിയെങ്കിലും അൽപസമയത്തിനകം വെള്ളം കുറഞ്ഞതിനാൽ വൻ അപകടം ഒഴിവായതയാണ് റിപ്പോർട്ട്. കഴിഞ്ഞ രണ്ടു കൊല്ലം സംസ്ഥാനത്ത് പ്രളയം ഉണ്ടായപ്പോഴും നിരവധി ഉരുൾപൊട്ടലുകൾ ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്.

Related Topics

Share this story