ലൈംഗീക ബന്ധത്തിന് തടസ്സമായ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന സംഭവം ; മാതാപിതാക്കള്‍ കുറ്റക്കാരെന്ന് കണ്ടെത്തി

ഒമ്പത് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് ലൈംഗീക ബന്ധത്തിന് തടസ്സമാണെന്ന് തോന്നി കൊലപ്പെടുത്തിയ കേസില്‍ മാതാപിതാക്കള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ലണ്ടനിലാണ് സംഭവം. ലൂക്ക് മോര്‍ഗന്‍ (26), ഭാര്യ എമ്മ കോള്‍ (22) എന്നിവരെയാണ് സ്റ്റഫോര്‍ഡ് ക്രൗണ്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

ചെറിയ കുട്ടിയോട് കൊടും ക്രൂരതയാണ് മാതാപിതാക്കള്‍ കാട്ടിയതെന്ന് കോടതി നിരീക്ഷിച്ചു. 2014 ഏപ്രില്‍ 19നാണ് സംഭവം. ഫ്‌ളാറ്റില്‍ ലൈംഗീക ബന്ധത്തിലേര്‍പ്പെടവേ കുഞ്ഞ് കരഞ്ഞതാണ് മാതാപിതാക്കളെ പ്രകോപിപ്പിച്ചത്. മദ്യലഹരിയിലായിരുന്ന ദമ്പതികള്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. തലയിണ ഉപയോഗിച്ച് മൂക്കും വായും ബലത്തില്‍ അമര്‍ത്തിയപ്പോള്‍ കുഞ്ഞിന്റെ വാരിയെല്ലുകള്‍ വരെ ഒടിഞ്ഞു. ആസ്വാഭാവിക മരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇതോടെയാണ് പോലീസ് നടപടിയെടുത്തത്.

സംഭവ സമയം ലൂക്കിന് 22 വയസും എമ്മയ്ക്ക് 18 വയസ്സുമായിരുന്നു പ്രായം. ഇവരുടെ ശിക്ഷ അടുത്ത മാസം പ്രഖ്യാപിക്കും.

You might also like

Leave A Reply

Your email address will not be published.