Times Kerala

മൂന്നാമത്തെ ശ്രമത്തിൽ 118 ആം റാങ്ക് സ്വന്തമാക്കി മാളവിക സിവിൽ സർവീസിലേക്ക്

 
മൂന്നാമത്തെ ശ്രമത്തിൽ 118 ആം റാങ്ക് സ്വന്തമാക്കി മാളവിക സിവിൽ സർവീസിലേക്ക്

പത്തനംതിട്ട: സിവിൽ സർവീസ് പരീക്ഷയില്‍ 118 ആം റാങ്ക് സ്വന്തമാക്കി ചെങ്ങന്നൂര്‍ സ്വദേശി മാളവിക ജി നായർ. മൂന്നാമത്തെ പരിശ്രമത്തിലാണ് മാളവികയുടെ മിന്നും വിജയം. കെമിക്കല്‍ എഞ്ചിനീയറിങ് ബിരുദം നേടി ഗോവയിലെ ബിർള ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്‌നോളജിയിൽ ഉപരിപഠനം നടത്തിയ മാളവികക്ക് കലക്‌ടറാകണമെന്നാണ് മോഹം. ചെങ്ങന്നൂർ ചൂനാട്ട് മഞ്ജീരത്തിൽ ഡോ. നന്ദഗോപന്‍റെ ഭാര്യയായ മാളവിക കേരള ഫിനാഷ്യൽ കോർപ്പറേഷൻ റിട്ട. ഡി.ജി.എം മുത്തൂർ ഗോവിന്ദനിവാസിൽ പി.ജി. അജിത് കുമാറിന്‍റെയും തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഗീതാലക്ഷ്മിയുടേയും മകളാണ്.ഭർത്താവ് നന്ദകുമാർ ഡോക്ടറാണ്.സഹോദരി മൈത്രേയി എം.ബി.ബി.എസ് മൂന്നാംവർഷ വിദ്യാർഥിയാണ്.

Related Topics

Share this story