Times Kerala

ഭവാനിപ്പുഴ കരകവിഞ്ഞു; അട്ടപ്പാടിയിൽ ഇന്നും കനത്ത മഴ

 
ഭവാനിപ്പുഴ കരകവിഞ്ഞു; അട്ടപ്പാടിയിൽ ഇന്നും കനത്ത മഴ

പാലക്കാട്: അട്ടപ്പാടിയിൽ ഇന്നും കനത്ത മഴ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ ഭവാനി പുഴ കര കവിഞ്ഞൊഴുകുകയാണ്. ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഭവാനിപ്പുഴ കര കവിഞ്ഞതോടെ താവളം പാലം വെള്ളത്തിനടിയിലായി. പലയിടത്തും ഗതാഗതവും തടസപ്പെട്ടു. ചുരത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 33 കെവി ലൈനിൻ്റെ ടവർ വീണ് വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്. പ്രദേശത്തെ ഉൾഗ്രാമങ്ങളിലെ റോഡുകളെല്ലാം മണ്ണിടിച്ചിൽ ഭീഷണിയിലാണ്.ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മംഗലം, കാഞ്ഞിരപ്പുഴ അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തി.

Related Topics

Share this story